മലപ്പുറത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള മുസ്ലിംലീഗ് സംസ്ഥാന സമിതിയോഗം ഇന്ന്

main-news, Other News

മലപ്പുറം: ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെതീരുമാനിക്കാനായി മുസ്ലിംലീഗ് സംസ്ഥാന സമിതിയോഗം ഇന്ന് വൈകീട്ട് പാണക്കാട് നടക്കും.

കുഞ്ഞാലിക്കുട്ടി മത്സരിക്കും എന്ന് ലീഗ് തീരുമാനിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ഇ. അഹമ്മദിന്റെ മകളുടെ പേര് നിര്‍ദ്ദേശിച്ചത് ലീഗ് നേതൃത്വത്തിനു തലവേദനയായി. കാരണം ഇ.അഹമ്മദിന്റെ മരണ കാരണം അറിയാന്‍ മകള്‍ ഡോക്ടര്‍ ഫൌസിയ നിയമ നടപടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. അതിനു കരുത്തായി ഫൌസിയയെ മലപ്പുറത്ത് മത്സരിപ്പിക്കണം എന്ന വാദം ഉയര്‍ന്നിരുന്നു.

അത് കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ഥി എന്ന തീരുമാനത്തിനു തിരിച്ചടിയാകുകയും ചെയ്തു. അതിന്നിടെ മലപ്പുറത്ത് മത്സരിക്കുക എന്ന തീരുമാനത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറിയേക്കും എന്നും സൂചനയുണ്ട്. കുഞ്ഞാലിക്കുട്ടി പിന്മാറിയാല്‍ അടുത്തതായി പരിഗണിക്കപ്പെടുന്നത് നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ.കെ.എന്‍.എ.ഖാദറാണ്.
പക്ഷെ ഫൌസിയയെ പൂര്‍ണ്ണമായും തഴഞ്ഞിട്ടുമില്ല. എന്തായാലും വൈകിട്ട് ലീഗ് സംസ്ഥാന സമിതി മലപ്പുറം സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ തീരുമാനം വരും.

RELATED NEWS

Leave a Reply