മേല്‍ജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെ പട്ടാപ്പകല്‍ നഗരത്തിലിട്ട് വെട്ടിക്കൊന്നു: യുവതി ഗുരുതരാവസ്ഥയില്‍

National News, Other News, scrolling_news

ഉദുമല്‍പേട്ട് : മേല്‍ജാതിക്കാരിയായ യുവതിയെ വിവാഹംചെയ്ത ദളിത് യുവാവിനെ യുവതിയുടെ ബന്ധുക്കളുടെ നിര്‍ദേശ പ്രകാരം ഗുണ്ടകള്‍ പട്ടാപകല്‍ നഗരത്തിലിട്ട്  വെട്ടിക്കൊന്നു. വെട്ടേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഉദുമല്‍പേട്ട് സ്വദേശിയും അവസാന വര്‍ഷ എന്‍ജിനിയറിങ്ങ് ബിരുദവിദ്യാര്‍ത്ഥിയുമായ ശങ്കര്‍(21)നെയാണ് ഉദുമല്‍പ്പേട്ട് നഗരമധ്യത്തില്‍ വെച്ച് ബൈക്കിലെത്തിയ സംഘം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പളനിയിലെ സമ്പന്നരും ഉയര്‍ന്ന ജാതിയില്‍പെട്ട കുടുംബത്തിലുള്ള കൗസല്യ എന്ന പെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതമില്ലാതെ ശങ്കര്‍ 8 മാസം മുന്‍പ് വിവാഹം കഴിച്ചിരുന്നു ഉദുമല്‍പേട്ടില്‍ ബിഎസ്‌സി കംപ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് കൗസല്യ വിവാഹത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടകാര്‍ കുട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ശങ്കറിനെ ഉപേക്ഷിച്ച് മടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച ഇരുവരും നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ മുന്നംഗസംഘം പരസ്യമായി സിനിമാ സ്‌ററൈില്‍ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു, ആക്രമണം തടയാന്‍ ശ്രമിച്ച കൗസല്യക്കും പരിക്കേറ്റിട്ടുണ്ട്.
ശങ്കറിന്റെ അച്ഛന്‍ ചുമടെടുപ്പ് തൊഴിലാളിയാണ് മിശ്രവിവാഹം ചെയ്തതിന്റെ പേരിലാണ് കൊലപാതകം ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

RELATED NEWS

Leave a Reply