മൈലാഞ്ചി മൊഞ്ചുമായി മൂച്ചിക്കല്‍ സ്‌കൂളില്‍  ഓണം, പെരുന്നാളാഘോഷം

Other News

 

എടത്തനാട്ടുകര : വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ പരമ്പരാഗതസൗന്ദര്യ വര്‍ധക വിദ്യയില്‍ അറിവും പ്രാവീണ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ:എല്‍.പി.സ്‌കൂളില്‍ ഓണം, പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച്  സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി.

സ്‌കൂള്‍ മന്ത്രി സഭയിലെ വിദ്യാഭ്യാസവകുപ്പിനു കീഴിലാണ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്.

കൈ മുട്ടു മുതല്‍ വിരലറ്റം വരെ വരയുടെ വസന്തം വിരിയിച്ച മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പ്രീ പ്രൈമറി ക്ലാസ്സിലെ കുരുന്നുകള്‍ മുതല്‍ നാലാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും വാശിയോടെമത്സരത്തില്‍ പങ്കാളികളായി.

ഒ. ഫാത്തിമത്ത് ഫിദ, പി. നന്ദന ക്യഷണ.എന്നിവര്‍ ഒന്നാം സ്ഥാനവും പി. ജഹനാര ഫര്‍ഹത്ത്, കെ. അഞ്ജലി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പി. നീരജ, ദില്‍രാസ്, കെ. നിരഞ്ജന, പി. അശ്വതിജോഡികള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

പ്രീ പ്രൈമറി വിഭാഗത്തില്‍പി. ഷഹനാ ഷെറിന്‍, പി. ഫിദ ഫാത്തിമ എന്നിവര്‍ ഒനാം സ്ഥാനവുംപി. നിലീന, പി. നിബിന എന്നിവര്‍ രണ്ടാം സ്ഥാനവും പി. അഭിജിത്ത്, കെ.എസ്. ശിഖ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

മെഹന്തി ഫെസ്റ്റ് സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ്,  ഉല്‍ഘാടനം ചെയ്തു.

അധ്യാപകരായ  സി. മുസ്തഫ, പി.അബ്ദുസ്സലാം,  കെ. രമാദേവി, പി. ജിഷ,കെ. രാധിക, ഇ. പ്രിയങ്ക, ടി. പി. മുഫീദ,കെ. ഷീബ,സ്‌കൂള്‍ മുഖ്യ മന്ത്രി ദില്‍രാസ, സ്‌കൂള്‍ ലീഡര്‍ ജഹനാര, വിദ്യാഭ്യാസ മന്ത്രിമാരായടി. എ അലീന, കെ. അഞ്ജലി എന്നിവര്‍ നേത്യത്വം നല്‍കി.

RELATED NEWS

Leave a Reply