ശിവപുരാണ മഹായജ്ഞo ഫെബ്രുവരി 24 മുതൽ

Other News

നെല്ലായ പൊട്ടച്ചിറ പൊന്മുഖം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള
 ശിവപുരാണ മഹായജ്ഞo ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ വിവിധ ആചാരനുഷ്ഠാനങ്ങളോടെ നടക്കും.രാജീവ് സ്രാമ്പിക്കലാണ് യജ്ഞാചാര്യൻ.23 വ്യാഴാഴ്ച്ച മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന മഹാശിവപുരാണ ഗ്രന്ഥം എഴുന്നള്ളിപ്പ് പൊന്മുഖം ശിവക്ഷേത്രത്തിൽ സംഗമിക്കുo. 24 വെള്ളി ശിവരാത്രി നാളിൽ മഹായജ്ഞത്തിന്റെ സമാരംഭം വൈകീട്ട് 4 മണിക്ക് സ്വാമി നിഖിലാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും.
28 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഡൊ.എൻ.ഗോപാലകൃഷ്ണന്റെ ഭക്തിപ്രഭാഷണം തുടർന്ന് പൊന്മുഖം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര കളിയും ഉണ്ടാകും . മാർച്ച് 1 വൈകീട്ട് അയ്യപ്പൻ പ്പാട്ട്, മാർച്ച് 3 മുതൽ 6 വരെ ക്ഷേത്രാങ്കണത്തിൽ വൈകീട്ട് തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ പാരായണങ്ങൾ എന്നിവയും നടക്കും. സമാപന ദിവസമായ മാർച്ച് 7 ന് ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

RELATED NEWS

Leave a Reply