സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു

Other News

സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു.
തപാൽ വകുപ്പിലെ രണ്ടേ മുക്കാൽ ലക്ഷത്തോളം ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് 2017 ആഗസ്റ്റ് 16 മുതൽ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാൻ ചെർപ്ലശ്ശേരിയിൽ നടന്ന സംസ്ഥാന തല കൺവെൻഷൻ ആഹ്വാനം ചെയ്തു.
ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യുനിയൻ അഖിലേന്ത്യാ പ്രസിഡന്റ് രാജാങ്കം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.എ. സേവ്യർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടരി കെ.ഡി. നിതിൻ, പി.ജെ.തോമസ്, ടി.എൻ.മോഹനചന്ദ്രൻ, സുന്ദരേശൻ, മുത്തുസ്വാമി, ജീവ , കെ.ജാഫർ, ടിവിഎം അലി, കെ.ആനന്ദ്, വി.കല്യാണിക്കുട്ടി, ടി.പി. ബാലസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
തപാൽ വകുപ്പിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന ജി.ഡി.എസ്.ജീവനക്കാർക്ക് സേവന വേതന പരിഷ്ക്കരണം നടപ്പാക്കാൻ കേന്ദ്ര ഗവ. ഉടൻ തയ്യാറാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജി.ഡി.എസ്.ജീവനക്കാരുടെ വേതന പരിഷ്ക്കരണത്തിന് വേണ്ടി കമലേഷ്ചന്ദ്ര കമ്മിറ്റി പത്ത് മാസം മുമ്പ് നൽകിയ റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പാക്കുക, ജി.ഡി.എസ്. ജീവനക്കാർക്ക് എട്ടു മണിക്കൂർ ജോലി നൽകി സ്ഥിരപ്പെടുത്തുക, വിരമിച്ചവർക്ക് പെൻഷൻ നൽകുക, ദെൽഹി, ചെന്നൈ CAT കോടതി ഉത്തരവുകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ (AlGDSU) ആഗസ്റ്റ് 16 മുതൽ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ഇതോടൊപ്പം ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ടൗണിൽ പ്രകടനവും നടന്നു.

RELATED NEWS

Leave a Reply