സ്വതന്ത്ര ദിനത്തിൽ നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌ക്കരണ സന്ദേശ ഡോക്യൂമെന്ററിയുടെ പ്രകാശനം

Other News

സ്വതന്ത്ര ദിനത്തിൽ നഗരസഭാ അങ്കണത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും, തുടർന്ന് ദേശീയ പതാക ഉയര്‍ത്തലും, ബഹു:നഗരരസഭാ ചെയര്‍പേഴ്‌സ ശ്രീമതി.പ്രമീളാശശിധരന്‍ നിര്‍വ്വഹിച്ചു. ബഹു:തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി ഡോ:കെ.ടി.ജലീല്‍ നഗരസഭാ കൗൺസില്‍ ഹാളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും, ഉറവിടമാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട സന്ദേശ പ്രചരണത്തിനായി നഗരസഭ നിര്‍മ്മിച്ച ഡോക്യൂമെന്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. നഗരസഭ നടത്തി വരുന്ന ഉറവിട മാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം എന്നിവയെ മന്ത്രി പ്രകീര്‍ത്തിച്ചു (അഭിനന്ദിച്ചു). ചടങ്ങില്‍ കേരള സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും, പാലക്കാട് ജില്ലാ പോലീസ് സര്‍ജ്ജനുമായ ഡോ:പി.ബി.ഗുജ്‌റാള്‍ എന്നിവരെ ആദരിക്കുകയും നഗരസഭയുടെ സ്‌നേഹോപഹാരം ബഹു:തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ബഹു:ചെയര്‍പേഴ്‌സനും ചേർന്ന് സമ്മാനിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ബഹു:തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ:.കെ.ടി.ജലീല്‍, ബഹു:പാലക്കാട് എം.എല്‍.എ. ഷാഫിപറമ്പില്‍, ബഹു:നഗരസഭാ ചെയര്‍പേഴ്‌സ എന്നിവര്‍ ക്യാഷ് അവാര്‍ഡ് നല്‍കി അഭിനന്ദിച്ചു. ചടങ്ങില്‍ ബഹു:എം.എല്‍.എ ഷാഫിപറമ്പില്‍ പ്രസംഗിച്ചു. നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ശ്രീമതി.ദിവ്യ സ്വാഗതം ആശംസിച്ചു. ബഹു:നഗരസഭാ ചെയര്‍പേഴ്‌സ ശ്രീമതി.പ്രമീളശശിധരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബഹു:ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടർന്ന് നഗരസഭ അദ്ധ്യക്ഷ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം ‘ ക്യാമ്പയിന്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു.

RELATED NEWS

Leave a Reply