അഭിഭാഷക മേഖലയില്‍ തിളങ്ങിയ  കെ.എന്‍.എ ഖാദര്‍

article

അഭിഭാഷക മേഖലയില്‍ തിളങ്ങിയ  67കാരനായ കെ.എന്‍.എ ഖാദര്‍ മുമ്പ് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട്. 2001ല്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നിന്നും 2011ല്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചാണ് നിയമസഭയിലെത്തിയത്.  മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറല്‍സെക്രട്ടറി, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍, നാഷണല്‍ സേവിങ് സ്‌കീം അഡൈ്വസറി കമ്മിറ്റി മെമ്പര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാര്‍, സെറിഫെഡ് ചെയര്‍മാന്‍, പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏഴുത്തുകാരന്‍ കൂടിയായ ഖാദര്‍ നിരവധി പുസ്തകങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. സാബിറയാണ് ഭാര്യ. ഇംതിയാസ്, നസീഫ്, അഹമ്മദ് സയാന്‍, മുഹമ്മദ് ജൗഹര്‍, അയിഷ ഫെമിന്‍ എന്നിവര്‍ മക്കളാണ്. 

RELATED NEWS

Leave a Reply