അയ്യ പ്പന്റെ പാദസേവക്ക് ജന്മ നിയോഗവുമായി ഉണ്ണികൃഷ്ണൻ നമ്പൂതിരി

article

ചെർപ്പുളശ്ശേരി . ശബരിമല അയ്യപ്പനെ പൂജിക്കുവാനുള്ള ജന്മനിയോഗം കൈവന്നതിൽ ഒട്ടേറെ സന്തോഷിക്കുന്നതായി നിയുക്ത ശബരിമല മേൽശാന്തി തെക്കുംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി .കഴിഞ്ഞ ആറു തവണകളിലും നറുക്കെടുപ്പ് വരെ എത്തിയ തിരുമേനിയെ ഇത്തവണ അയ്യപ്പൻ അനുഗ്രഹിക്കയായിരുന്നു .പത്താമത്തെ വയസ്സുമുതൽ അച്ഛന്റെ കൂടെ ഇളംതുരുത്തി അമ്പലത്തിൽ ശാന്തി പണിതുടങ്ങി പിന്നീട് ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ മേല്ശാന്തിയായും ആറുമാസക്കാലം ഗുരുവായൂർ മേല്ശാന്തിയായും നിയോഗം സിദ്ധിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി തികഞ്ഞ അയ്യപ്പഭക്തനാണ് .മുപ്പത്തി രണ്ടു വര്ഷം മുടങ്ങാതെ ശബരിമലക്ക് പോയിട്ടുള്ള ഇദ്ദേഹം ഇന്ന് മലകയറി അയ്യപ്പനെ കണ്ടു തൊഴുതു സാഫല്യം നേടും .അധ്യാപികയായ നിജയാണ് ഭാര്യ .ദേവനാരായണൻ ,ദേവ ദർശൻ എന്നിവർ മക്കളാണ് .’അമ്മ ആര്യ അന്തർജ്ജനവും തിരുമേനിക്കൊപ്പമുണ്ട്

RELATED NEWS

Leave a Reply