അലര്‍ജിയും ആസ്ത്മയും

article

എന്താണ് അലര്‍ജി?

ചില വസ്തുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമാണ് അലര്‍ജി. മിക്കപ്പോഴും പ്രോട്ടീനുകളുടെ. നമ്മുടെ ശരീരം ചില അത്യാവശ്യഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ ആന്റിബോഡികളെ നിര്‍മിക്കുന്നു. ഇതിനെ ആന്റിജന്‍ എന്നു വിളിക്കുന്നു. സാധാരണഗതിയില്‍ ഇത് ശരീരത്തിനെ പല രോഗങ്ങളില്‍നിന്നും രക്ഷിക്കുന്നു. ഉദാഹരണത്തിന്, സാധാരണ കാണുന്ന ജലദോഷം. ചില ആന്റിബോഡികള്‍ നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കേണ്ടിവരും. ഉദാഹരണത്തിന് വസൂരി, പോളിയോ എന്നിവയ്ക്കുള്ള ഇന്‍ജക്ഷനുകള്‍. ഇത് നമ്മുടെ ശരീരത്തിനെ ജീവിതകാലം മുഴുവന്‍ ഈ രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കുന്നു. ഇതുപോലെത്തന്നെ മൂക്കിന്റെ അലര്‍ജി, ആസ്ത്മ എന്നിവയ്ക്കെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നില്‍ക്കുന്നു. ഇത് എന്തുകൊണ്ട് ഇങ്ങനെ നിലനില്‍ക്കുന്നു എന്ന കാരണം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഈ ആന്റിബോഡികള്‍ ശരീരത്തില്‍ സ്വയം നിര്‍മിതമാകുന്നത് തടയാനാകില്ല. കാരണം ഇത് ശരീരത്തിന് അത്യാവശ്യമുള്ളതാണ്. നമുക്ക് ചെയ്യാന്‍പറ്റുന്നത് അലര്‍ജിക്കെതിരെ പ്രതികരിക്കാനുള്ള രീതിയില്‍ മാറ്റംവരുത്താം എന്നതാണ്.

വീടുകളിലും മറ്റും ഉണ്ടാകുന്ന പൊടികളാണ് ഇത്തരം അലര്‍ജിക്ക് പ്രധാന കാരണം. ഇതുണ്ടാകുന്നത് ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന ചെറു അണുക്കളുടെ വിസര്‍ജ്യങ്ങളില്‍നിന്നാണ്. നമ്മുടെ ശരീരത്തിലെ നിര്‍ജീവമായ പുറംതൊലി ആഹാരമാക്കിയാണ് ഈ അണുക്കള്‍ ജീവിക്കുന്നത്. കൂടാതെ ചിലപ്പോള്‍ മൃഗങ്ങളുടെ രോമങ്ങളിലും ഫംഗസുകളിലും പൂമ്പൊടികളിലും ജീവിക്കുന്നു.അലര്‍ജിയോടുള്ള ശരീരത്തിന്റെ പ്രതികരണം പൊതുവേ ഒരേപോലെയാണെങ്കിലും ചില ലക്ഷണങ്ങള്‍ വ്യത്യാസമാകും. പൊതുവേ പ്രതികരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ മൂക്കിലൂടെ അകത്തുകയറുന്നതിനാല്‍ ഇവ പ്രധാനമായും മൂക്കിനെയും തൊണ്ടയെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരിക എന്നിവയാണ് മൂക്കലര്‍ജികൊണ്ട് ഉണ്ടാകുന്നത്. ചുമ, ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചെസ്റ്റ് അലര്‍ജികൊണ്ട് ഉണ്ടാകുന്നതാണ്. കൂടാതെ മൂക്കിനും കണ്ണിനും ത്വക്കിനും ചൊറിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്.

അലര്‍ജി എങ്ങനെ നിര്‍ണയിക്കാം
രോഗികള്‍ പറയുന്ന അവരുടെ ജീവിതരീതിയുടെ അടിസ്ഥാനത്തിലാണ് അലര്‍ജി നിര്‍ണയിക്കുന്നത്. അലര്‍ജി കണ്ടുപിടിക്കാനുള്ള പ്രത്യേക പരിശോധനകള്‍ ഒന്നുംതന്നെയില്ല. എങ്കിലും ചെറിയ ചെറിയ ലബോറട്ടറി ഡയഗ്നോസ്റ്റിക് രീതികളും ടെസ്റ്റുകളും ഉണ്ട്. പക്ഷേ ഇവ അപൂര്‍വമായേ രോഗനിര്‍ണയത്തിന് ഉപയോഗിക്കാറുള്ളൂ. നാസല്‍ എന്റോസ്കോപ്പി, ലങ് ഫങ്ഷന്‍ ടെസ്റ്റ്, ബ്ലഡ് ടെസ്റ്റ് എന്നിവ ഉപയോഗിച്ച് അലര്‍ജിയുടെ കാഠിന്യത്തെ മനസ്സിലാക്കാവുന്നതാണ്.

അലര്‍ജി സുഖപ്പെടുത്താവുന്നതാണോ
അല്ല. അലര്‍ജി സുഖപ്പെടുത്താവുന്നതല്ല. പക്ഷേ, ഇതിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. അതുകൊണ്ട് രോഗിക്ക് സാധാരണജീവിതം നയിക്കാവുന്നതാണ്. പക്ഷേ, ഇത് വളരെ നീണ്ടുനില്‍ക്കുന്ന ചികിത്സയാകും. ഇതിനുള്ള മരുന്നുകള്‍ക്ക് ഇപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല.അലര്‍ജിവരുന്നത് തടയാവുന്നതോ, ഒഴിവാക്കുന്നതോ ആണോഅലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍. പൊതുവേ അലര്‍ജിയുണ്ടാക്കുന്ന വീട്ടിലുണ്ടാകുന്ന പൊടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാകും. നമ്മുടെ പരിസ്ഥിതി പൊടികളില്ലാതെ വൃത്തിയായി സൂക്ഷിച്ചാല്‍ അലര്‍ജിയുടെ കാഠിന്യം കുറയ്ക്കാവുന്നതാണ്.

അലര്‍ജി എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താം

ചെറിയരീതിയിലുള്ള അലര്‍ജിയാണെങ്കില്‍ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളില്‍നിന്ന് വിട്ടുനില്‍ക്കുകയും ആന്റിസ് മൈന്‍സ് എന്ന മരുന്നുപയോഗിച്ച് തടഞ്ഞുനിര്‍ത്താവുന്നതുമാണ്. പക്ഷേ സ്ഥിരമായ അലര്‍ജിയുള്ളവര്‍ക്ക് ഈ മരുന്ന് കൂടുതല്‍കാലം നല്‍കാനാവില്ല. കോര്‍ട്ടികോ സ്റ്റെറോയ്ഡ് മൂക്കില്‍ വലിക്കുന്നതാണ് ഏറ്റവും ഉത്തമം. രോഗത്തെ മാറ്റംവരുത്താനുള്ള മോണ്‍ടിലുകാസ്റ്റ് അല്ലങ്കില്‍ ഒമാലിസുമാബ് എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

കോര്‍ട്ടികോ സ്റ്റെറോയ്ഡ് സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങള്‍
കോര്‍ട്ടികോ സ്റ്റെറോയ്ഡ് ആവശ്യത്തിന് നമ്മുടെ ശരീരത്തില്‍ത്തന്നെയുണ്ട്. ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. കോര്‍ട്ടികോ സ്റ്റെറോയ്ഡ് കൂടുതല്‍കാലം കഴിയുകയാണെങ്കില്‍ ശരീരത്തില്‍ സ്വയം നിര്‍മിക്കുന്ന സ്റ്റെറോയ്ഡുകളെ ഇത് ബാധിക്കുന്നു. ഈ ബുദ്ധിമുട്ട് ഒരളവുവരെ തിരുത്താവുന്നതാണ്. മൂക്കിലൂടെ ഈ സ്റ്റെറോയ്ഡുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തില്‍ ഇത് പ്രവര്‍ത്തിക്കുകയും അലര്‍ജിയുണ്ടാക്കുന്ന ആന്റിജനുകളെ തടയുകയും ചെയ്യുന്നു. ഇത് മൂക്കിലൂടെ വലിക്കുന്നത് വളരെ ചെറിയ അളവിലായതിനാല്‍ ഇത് രക്തത്തില്‍ കലരാതിരിക്കുകയും മറ്റു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയുമില്ല. ഇത് കഴിഞ്ഞ 30 വര്‍ഷമായി കോടിക്കണക്കിന് ജനങ്ങള്‍ ഉപയോഗിച്ച് തെളിയിച്ചതാണ്.

അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍
നമ്മുടെ മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. ഇത് സിലിയ എന്ന രോമംപോലുള്ള വസ്തുക്കള്‍ തടഞ്ഞ് അഴുക്ക് വൃത്തിയാക്കുന്നു. മൂക്കിന്റെ ദ്വാരംമുതല്‍ ശ്വാസകോശംവരെ നീണ്ടുകിടക്കുന്ന ഈ മൃദുവായ ടിഷ്യുകള്‍ അലര്‍ജിമൂലം നശിപ്പിക്കപ്പെടുന്നു. വര്‍ഷങ്ങള്‍കൊണ്ട് ഈ സിലയയും മ്യൂക്കസ് ബ്ലാങ്കറ്റും നശിപ്പിക്കപ്പെടുമ്പോള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തീര്‍ത്തും ഇല്ലാതെയാകുന്നു. ഇതുമൂലം രോഗങ്ങള്‍ പിടിപെടുന്നു. ശ്വാസകോശത്തിനും സിനുസെസിനും സ്വയം വൃത്തിയാക്കാനുള്ള കഴിവു നഷ്ടപ്പെടുമ്പോള്‍ രോഗങ്ങള്‍ പിടിപെടുകയും അതിന്റെ സാധാരണയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു. കുറെ വര്‍ഷമായുള്ള ചികിത്സ ലഭിക്കാത്ത അലര്‍ജിരോഗികള്‍ക്ക് ക്രോണിക് സിനുസിറ്റിസ് അല്ലെങ്കില്‍ എംഫീസ്മ ഉണ്ടാകുന്നു. ഈ രോഗികള്‍ക്ക് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ കഴിയുകയുമില്ല.

ഈ സ്ഥിതിവിശേഷം ഒഴിവാക്കാവുന്നതാണോ
ശരിയായവിധത്തില്‍ നിരന്തരമായി സ്റ്റെറോയ്ഡുകള്‍ വലിക്കുകയാണെങ്കില്‍ ഈ സ്ഥിതിവിശേഷം ഒഴിവാക്കാവുന്നതാണ്. ഒമാലിസുമാബ് എന്ന ഒരു പുതിയ മരുന്ന് ഇപ്പോള്‍ ലഭ്യമാണ്. പക്ഷേ, വില കൂടുതലായതിനാല്‍ സ്ഥിരമായി കഴിക്കാന്‍ ബുദ്ധിമുട്ടാണ്.ശസ്ത്രക്രിയയിലൂടെ അലര്‍ജി മാറ്റാവുന്നതാണോഅലര്‍ജി ഒരു രോഗലക്ഷണമാണ്. ഇത് ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ സാധ്യമല്ല. പോളിപ്പസ്, സിനുസിറ്റിസ് പോലുള്ള തീവ്രമായ അലര്‍ജികള്‍ക്ക് സര്‍ജറി ചെയ്യാവുന്നതാണ്. പക്ഷേ, ഇത് ചികിത്സയുടെ അനുബന്ധമായി മാത്രമാണ്. സര്‍ജറിക്കുശേഷം രോഗികള്‍ സ്റ്റെറോയ്ഡുകള്‍ വലിക്കുകയും മറ്റു മരുന്നുകള്‍ കഴിക്കേണ്ടതുമാണ്. വളഞ്ഞുതിരിഞ്ഞ മൂക്കിന്റെ ഭിത്തികള്‍ സ്പ്രേ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ശസ്ത്രക്രിയചെയ്ത് നേരെയാക്കേണ്ടതുമാണ്. പക്ഷേ, ഇത് ദീര്‍ഘനാളത്തേക്ക് അലര്‍ജിയെ പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമല്ല.

സ്റ്റെറോയ്ഡ് ഇന്‍ഹെയ്ലറുകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമാണോ. അതുപോലെ പ്രമേഹം, ബ്ലഡ്പ്ലഷര്‍ രോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണോ.മൂന്നുവയസ്സിനു മുകളിലെ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയങ്ങളിലും സുരക്ഷിതമാണ്. ജീവിതകാലംമുഴുവന്‍ ഡോക്ടറെ കാണണമെന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്അലര്‍ജിയുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അലര്‍ജി ചികിത്സിക്കുന്ന വിദഗ്ധനായ ഒരു ഡോക്ടര്‍ നിങ്ങളെ ഇന്‍ഹെയ്ലര്‍ ഉപയോഗിച്ചുകൊണ്ട് എങ്ങനെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാം എന്നതും കുറഞ്ഞ ഡോസുകള്‍ എത്ര വേണമെന്നും പഠിപ്പിച്ചുതരും. ആസ്ത്മ രോഗികള്‍ക്ക് അവരുടെ ശ്വാസകോശത്തിലൂടെ വായുവിന്റെ പ്രവാഹം എത്രയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള പീക് ഫ്ളോ മീറ്റര്‍പോലുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വീട്ടില്‍നിന്നുതന്നെ ഉപയോഗിക്കാവുന്നതാണ്. അതിനുസരിച്ച് മരുന്നുകള്‍ കൂട്ടുകയും കുറയ്ക്കാവുന്നതുമാണ്. അലര്‍ജി നമ്മളെ നിയന്ത്രിക്കുന്നതിനു പകരം നമ്മള്‍ അലര്‍ജിയെ നിയന്ത്രിച്ച് സാധാരണജീവിതം നയിക്കാവുന്നതാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം മരുന്നുവാങ്ങി ചികിത്സിക്കരുത് എന്ന തത്വം അലര്‍ജിചികിത്സയിലും ഏറെ പ്രാധാന്യമുള്ളതാണ്.

 

RELATED NEWS

Leave a Reply