കാറല്‍മണ്ണയ്ക്ക് ഒരു തായ്‌ലന്‍ഡുകാരി മരുമകളും…

article

കാറല്‍മണ്ണയിലെ പനങ്ങാട്ട് മേലേതില്‍ വാസുദേവന്റെ മകന്‍ അനു ആനന്ദ് തായ്‌ലന്‍ഡുകാരി ജീരാവന്‍ ജങ്ഗിന്റെ (ടോഫി) കഴുത്തില്‍ താലിചാര്‍ത്തിയപ്പോള്‍ സഫലമായത് മൂന്നുവര്‍ഷത്തെ പ്രണയം. ഒപ്പം കാറല്‍മണ്ണയ്ക്ക് ഒരു തായ്‌ലന്‍ഡുകാരി മരുമകളും.
2010ല്‍ ലണ്ടനില്‍ എം.ബി.എ.യ്ക്കുള്ള പഠനത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. ചെര്‍പ്പുളശ്ശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സി.പി.എം. ഏരിയാ സെന്റര്‍ അംഗവുമായ പി.എം. വാസുദേവന്റെയും കാറല്‍മണ്ണ നമ്പ്രത്ത് ഗീതയുടെയും മകനാണ് അനു ആനന്ദ്. തായ്‌ലന്‍ഡിലെ പണ്ഡിറ്റ് ജങ്‌വത്തിന്റെ മകളാണ് ജീരാവന്‍ ജങ്ഗം. അമേരിക്കയിലെയും യൂറോപ്പിലെയും വലിയ ഹോട്ടല്‍ശൃംഖലയിലാണ് അനു ആനന്ദും ജീരാവന്‍ ജങ്ഗും ജോലിചെയ്യുന്നത്. വധുവിന്റെ അച്ഛനമ്മമാരുള്‍പ്പെടെ തായ്‌ലന്‍ഡില്‍നിന്ന് എട്ടുപേരാണ് തിങ്കളാഴ്ച നടന്ന വിവാഹത്തില്‍ പങ്കാളികളായത്.

RELATED NEWS

Leave a Reply