കുരങ്ങ് ശല്യം : വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍

article

തിരുവനന്തപുരം: നെയ്യാറ്റികരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുരങ്ങ് ശല്യമെന്ന് ബന്ധുക്കള്‍. വെള്ളറട കത്തിപ്പാറ തെക്കേക്കര പുത്തന്‍ വീട്ടില്‍ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആഡിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. കത്തിപ്പാറ മേഖലയില്‍ കുരങ്ങ് ശല്യം കൂടുതലാണെന്ന പരാതി രൂക്ഷമായിരിക്കെയാണ് സംഭവം. അടുക്കളയില്‍ സൂക്ഷിക്കുന്ന ആഹാരസാധനങ്ങള്‍ കുരങ്ങ് നശിപ്പിക്കുന്നതും പതിവാണ്. ശല്യം കാരണം പ്രദേശത്തെ പലകുടുംബങ്ങളും സ്ഥലം ഉപേക്ഷിച്ചു പോവുകയും ചെയ്തിരുന്നു.

മകന്റെ തുച്ഛമായ വരുമാനത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. പുഷ്പഭായിയുടെ വീടിന്റെ മേല്‍ക്കൂര നശിപ്പിക്കുകയും ഷീറ്റുകള്‍ പൊട്ടിക്കുകയും ചെയ്തിരുന്നു. അക്രമണത്തില്‍ പുഷ്പഭായിക്ക് മനോവിഷമം ഉണ്ടായിരുന്നതായും ഇതുമൂലമാണ് ആത്മഹത്യയെന്നും കഴിഞ്ഞതായി പോലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു.

RELATED NEWS

Leave a Reply