കെ.എസ്.ടി.യു. പ്രതിഷേധ മാര്‍ച്ചും ധര്‍ണയും താക്കീതായി. സര്‍ക്കാര്‍ അധ്യാപക ദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറി പൊതുവിദ്യാഭ്യാസ മേഖലക്ക് ശക്തി പകരണമെന്ന ആവശ്യം ശക്തം.

article

മലപ്പുറം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അശാസ്ത്രീയ നയങ്ങളിലും
അടിക്കടി ഇറക്കുന്ന വികല ഉത്തരവുകളിലും പ്രതിഷേധിച്ച് കെ.എസ്.ടി.യു.
ജില്ലയിലെ 17 ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്‌ഷേധ മാര്‍ച്ചും
ധര്‍ണയും താക്കീതായി. അധ്യാപക ദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറി
പൊതുവിദ്യാഭ്യാസ മേഖലക്ക് ശക്തി പകരണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു
മാര്‍ച്ചും ധര്‍ണയും നടത്തിയത്. നിയമിക്കപ്പെട്ട മുഴുവന്‍
അധ്യാപകര്‍ക്കും ശമ്പളവും പ്രൊട്ടക്ഷനും, 2016വരെ നിയമനം നേടിയവര്‍ക്ക്
മുന്‍കാല പ്രാബല്യം, ഐ.ടി സ്‌കൂള്‍ സ്വകാര്യ വത്കരണ നീക്കം, അധ്യാപക
പരിശീലനങ്ങളിലെ ഇടതു വല്‍ക്കരണം എന്നിവയില്‍ പൊതുസമൂഹത്തെയും
അധ്യാപകരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും
ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ
സൈനുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. എം.ടി ഉമ്മര്‍, മജീദ് കാടേങ്ങല്‍, എം.
അബ്ദുസലീം, എന്‍.കെ അഫ്‌സല്‍ റഹ്മാൻ , ഒ. അബ്ദുസലാം പ്രസംഗിച്ചു.
മഞ്ചേരിയില്‍ എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുളള,
ഇസ്മായീല്‍ പൂതനാരി, കെ. അര്‍ഷദ്, വി. അബ്ദുല്‍ നാസര്‍ പ്രസംഗിച്ചു.
വേങ്ങരയില്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ അസലു ഉദ്ഘാടനം ചെയ്തു.
പി.കെ.എം ഷഹീദ്, കെ.ടി അമാനുളള, എ.വി ഇസ്ഹാഖ് പ്രസംഗിച്ചു.
കൊണ്ടോട്ടിയില്‍ കെ. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. പി.
വീരാന്‍കുട്ടി, പി.കെ ഹംസ, വി. സഫ്തറലി, എം.ഡി അന്‍സാരി പ്രസംഗിച്ചു.
വണ്ടൂരില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. എ.എം
ഷംസുദ്ധീന്‍, നിസാര്‍ തങ്ങള്‍ പ്രസംഗിച്ചു. നിലമ്പൂരില്‍ ഇസ്മയിൽ
മൂത്തേടം ഉദ്ഘാടനം ചെയ്തു. കെ. ഫസല്‍ ഹഖ്, ടി.എം ജലീല്‍, ജസ്മല്‍ പുതിയറ
പ്രസംഗിച്ചു. കുറ്റിപ്പുറത്ത് എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ
അബൂബക്കര്‍, സി. അബ്ദുറഹ്മാൻ , ടി.വി ജലീല്‍, പി. സാജിദ് പ്രസംഗിച്ചു.
തിരൂരങ്ങാടിയില്‍ ബ്ലോക്ക് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം ഉദ്ഘാടനം
ചെയ്തു. സി. മുനീര്‍, പി.വി ഹുസൈന്‍, ഒ. ഷൗക്കത്തലി, പി.പി റഷീദ്, സി.കെ
അഹമ്മദ് കുട്ടി പ്രസംഗിച്ചു. മേലാറ്റൂരില്‍ പി.കെ അബൂബക്കര്‍ ഹാജി
ഉദ്ഘാടനം ചെയ്തു. എ. സക്കീര്‍ ഹുസൈന്‍, മുജീബ് കൈപ്പളളി, ബഷീര്‍
കൂരിമണ്ണില്‍ പ്രസംഗിച്ചു. കിഴിശേരിയില്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.
പി.വി മനാഫ് അരീക്കോട് ഉദ്ഘാടനം ചെയ്തു. കെ. അസ്‌ക്കര്‍, അബ്ദുളള
വാവൂര്‍, കെ.എം ത്വയ്യിബ് പ്രസംഗിച്ചു. മങ്കടയില്‍ നൗഷാദ് മണ്ണിശേരി
ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ സലാം, എന്‍.പി മുഹമ്മദലി, കെ. സാദിക്കലി
പ്രസംഗിച്ചു. അരീക്കോട്ട് കെ.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.കെ സൈതലവി,
പി. മുഹമ്മദ് ശമീം, ഒ. അമീന്‍ അസലഹ് , സി.പി.എ കരീം പ്രസംഗിച്ചു

RELATED NEWS

Leave a Reply