ചരിത്രത്തിലെ അവിസമരണീയമായ അദ്ധ്യായമായിരുന്നു ഇ. അഹമ്മദ്..സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

article

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്
മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസമരണീയമായ അദ്ധ്യായമായിരുന്നു ഇ. അഹമ്മദ് സാഹിബ്. മുസ്‌ലിം ലീഗിന്റെ മുഖം ഭൂകണ്ഡാന്തരങ്ങളില്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച യുഗപുരുഷനായരാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമൂഹത്തിന്റെ നിലക്കാത്ത ശബ്ദമായി ജീവിതാന്ദ്യം വരെ നിലകൊണ്ടു. ഫാസിസ്റ്റ് ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായി നാട് വാഴുമ്പോള്‍ അതിനെതിരെ പ്രായം മറന്ന് ശബ്ദിക്കാനും പ്രതിഷേധിക്കാനും അദ്ദേഹം കാണിച്ച ഉത്സുകത ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷ സമൂഹത്തിന്റെ കാവല്‍ഭടനായി നിലകൊണ്ട അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായിരുന്ന പാര്‍ലമെന്റിലായിരുന്നു എന്നത് വലിയൊരു നിയോഗമാണ്. അതും ഇന്ത്യയിലെ പ്രഥമ പൗരന്റെ വാക്കുകള്‍ സശ്രദ്ധം വീക്ഷിക്കുമ്പോള്‍.
മലയാളിയായ അഹമ്മദ് സാഹിബ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയത് പലപ്പോഴും മലയാളികല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെയാണ്. അതൊരു പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറത്തേക്ക് പലര്‍ക്കും അദ്ദേഹമൊരു ജ്വരവും വികാരവുമാക്കിത്തീര്‍ത്തു. നഷ്ടപ്പെടേണ്ടിയിരുന്നിനെ തിരിച്ച് നല്‍കിയതിലുള്ള സന്തോഷാശ്രുക്കളായിരുന്നു പലരുടെ മുഖത്തും.
ഫലസ്തീനടക്കമുള്ള രാജ്യങ്ങള്‍ ഭീതിയോടെയും ഭീകരസത്വവുമായ രീതിയിലും കഴിയുമ്പോള്‍ സാമ്രാജ്യത്വ ശക്തികളുടെ ഭീഷണികള്‍ക്ക് ചെവി കൊടുക്കാതെ അവരുടെ അടുക്കല്‍ ചെന്ന് ഇന്ത്യയുടെ ഐക്യദാര്‍ഡ്യവും സഹായവും സമര്‍പ്പിക്കുന്നതിന് അദ്ദേഹം കാണിച്ച ധീരമനസ്‌കത ഫലസ്തീന്‍ ജനതയുടെ സ്‌നേഹ വായ്പിന് പോലും പാത്രിപൂതരകാന്‍ അദ്ദേഹത്തിന് വഴിയൊരുക്കി.
എഴുത്തുകാരന്‍, പ്രഭാഷകന്‍, ഭരണാധികാരി, നയതന്ത്രജ്ഞന്‍, ഭൂകണ്ഡാന്തര യാത്രക്കാരന്‍, അറബ് രാജ്യങ്ങള്‍ക്കിടയിലെ ഇന്ത്യയുടെ അംബാസിഡര്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങള്‍ കൊണ്ട് തിലകം ചാര്‍ത്തപ്പെട്ടിരുന്നു ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍. ദേശീയ രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് പാര്‍ട്ടി കാലെടുത്ത് വെച്ചതില്‍ അദ്ദേഹത്തിന് പങ്ക് അവിസ്മരണീയമാണ്. സീതിം സാഹിബും, ബാഫഖി തങ്ങളും പൂക്കോയ തങ്ങളും, സി.എച്ച് മുഹമ്മദ് കോയ സഹാബിവും വന്ദ്യ പിതാവ് മുഹമ്മദ് ശിഹാബ് തങ്ങളും സമകാലികരായി എന്ന് തന്നെ അദ്ദേഹത്തിന് സ്വകാര്യ അഹങ്കാരമായിരുന്നു. ചരിത്രപുരുഷ•ാരുടെ കൂടെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹത്തെ ഇന്ത്യയിലെ സമുന്നതാനായ രാഷ്ട്രീയ നേതാക്കളിലെ കണ്ണിയാക്കി തീര്‍ത്തു. പഠന കാല സമയത്ത് തന്നെ സാമൂഹ്യ സേവനത്തിനിറങ്ങിയ അഹമ്മദ് സാഹിബ് അവസാനം ഇന്ത്യയുടെ ഇന്ത്ര പ്രസ്ഥത്തില്‍ വരെ എത്തിയത് ചരിത്ര നിയോഗമായിരുന്നു. എം.എസ്.എഫും ചന്ദ്രികയുമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പ്രവര്‍ത്തന മേഖല. എം എസ് എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ലീഗ് സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമുള്ള പ്രാസംഗികന്‍ ആയിരുന്നു അഹമ്മദ് സാഹിബ.്
2004 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയപ്പിച്ച അഹമദ് സാഹിബ് പിന്നെ നടന്നു നീങ്ങിയത് രാജ്യത്തിന്റെ ഭരണ സിരാകേന്ദരങ്ങളിലൂടെയും അറബ് രജ്യാങ്ങൡലെ അധികാര വീഥികളിലൂടെയുമായിരുന്നു. ഇത് മുസ്‌ലിം ലീഗ് ചരിത്രത്തില്‍ പുതയൊരു നാഴികല്ലായിരുന്നു. പഞ്ചായത്ത് മെമ്പറു പോലും ആകാന്‍ സാധ്യമല്ലെന്ന് പരിഹസിക്കപ്പെട്ട സമുദായത്തില്‍ നിന്ന് തന്നെ ഇന്ത്യ മഹാരാജ്യത്തെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയത് അദ്ദേഹത്തിലുള്ള നേതൃപാടവമായിരുന്നു.
യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദ് സാഹിബിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദ് സാഹിബിന ചുമതല ഏല്‍പ്പിച്ചത്. എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.
മലബാറിന്റെ വികസന ചരിത്രം രചിക്കുമ്പോള്‍ അഹമ്മദ് എന്ന ഭരണാധികാരിടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. മലപ്പുറത്തും പൊന്നാനിയിലും ചരിത്രത്തിലേറ്റവും വലിയ മുന്നേറ്ററ്റനവും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാനതാവളനത്തിന് അന്തരാഷ്ട്ര പദവി നേടുന്നതിലും ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിലും അലീഗഡ് ഓഫ് ക്യാമ്പസ്, കരിപ്പൂര്‍ ഹജ്ജ് ഹൗസ്, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവ സ്ഥാപിക്കുന്നിലും അദ്ദേഹത്തിന്റെ നിരന്തര ഇടപെടലുകള്‍ വലിയ സ്വോധീനമുണ്ടാക്കിയിട്ടുണ്ട്.
റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി എന്നതും അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ നായികല്ലാണ്.
പ്രായം തളര്‍ത്താത്ത മനസ്സുമായി ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും സജീവ ശ്രദ്ധ പതിപ്പിച്ച മുസ്‌ലിം അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം ലീഗ് കുടുംബത്തിന് കന്നത്ത് നഷ്ടവും തീരാ ദു:ഖവുമാണ്. ഞങ്ങള്‍ പാണക്കാട് കുടംബാംങ്ങള്‍ക്ക് അദ്ദേഹം പിതൃ തുല്യനായിരുന്നു. ഒരു വീട്ടുകാരനെ പോലെ ഞങ്ങളുടെ സുഖ ദു:ഖങ്ങളില്‍ സദാ അദ്ദേഹം കൂടെയുണ്ടായിരുന്നു. വന്ദ്യപിതാവ് മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങള്‍ വിയോഗം സംഭവിച്ചപ്പോള്‍ അത്താണി നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവുമായിരുന്ന അഹമ്മദ് സാഹിബിന്റെ വിയോഗം അത്രമേല്‍ വിടതീര്‍ക്കാവുന്നതല്ല. ഞാന്‍ അലീഗറില്‍ പഠിക്കുന്ന കാലത്ത് പഠന കാര്യവും മറ്റും ഒരു പിതാവിനെ പോലെ അന്വേഷിക്കുകയും ആവശ്യമായ സഹായ-നിര്‍ദ്ദേശങ്ങള്‍ നല്‍കുമായിരുന്നു. പലവുരു അലീഗറിലേക്ക് ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഒരു കുടുംബാംഗത്തെ പോലെ തന്റെ വീട്ടില്‍ പലപ്പോഴാഴി അദ്ദേഹം എന്നെ താമിസിപ്പിക്കുയും ചെയ്തിരുന്നു. റമളാനില്‍ അദ്ദേഹമൊരുക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ വലിയ അനുഭവമായിരുന്നു. നേരത്തെ തന്നെ ഇഫ്താറിന് ക്ഷണിച്ച് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുകയും അവിടെയെത്തിയാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റു മുതിര്‍ന്ന മന്ത്രിമാര്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അത്ഭുതം തോന്നിയുരന്നു ഉന്നത വ്യക്തിത്വങ്ങളുമായിട്ടുള്ള അദ്ദേഹത്തിന്റെ ചെങ്ങാത്തംവും ഇടപഴകലും. അവസാനമായി കാണുന്നത് നവീകരിച്ച കൊടപ്പനക്കല്‍ തറവാടിന്റെ ഗൃഹപ്രവേശന ചടങ്ങിലായിരുന്നു. പതിവിലേറെ ഞങ്ങളെ ആശ്ലേഷിക്കാനും ഞങ്ങളുമായി സംസാരിക്കാനും അദ്ദേഹം വെമ്പല്‍ കൊണ്ടു. വീണ്ടും വീണ്ടും സുഖവി വരങ്ങള്‍ അന്വേഷിച്ചു. അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോഴും ആശ്ലേഷിക്കാനും സന്ഹവാക്കുകള്‍ പറയാനും അദ്ദേഹം മറന്നില്ല. ഇതൊരു പക്ഷെ അവസാനത്തെ കണ്ടുമുട്ടലാകുനമെന്നും ഒരിക്കലും നിനച്ചില്ല. പിതാവിനോടൊപ്പം തന്നെ ചെന്ന് കാണാത്ത രാജ്യങ്ങളില്ല. അനവധി രാജ്യങ്ങളില്‍ അദ്ദേഹം പിതാവിനെ കൊണ്ടും. അവിടെത്തെ ഭരണാധികാരികളുമായി പരിചയപ്പെടുത്തും. ഈ ബന്ധങ്ങളെ പിതാവ് അഹദ് സാഹിബ് മുഖേനെ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സംഭവിച്ച വിടവ് നികത്താനാവാത്തതാണ്. ഇനി അനേകായിരങ്ങളുടെ ഹൃദയത്തില്‍ വിശ്വപൗരനായി അദ്ദേഹം ജിവീക്കും. നാഥന്‍ പാരത്രിക ജീവിതം ധന്യമാക്കട്ടെ

 

RELATED NEWS

Leave a Reply