ചെര്‍പ്പുളശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനവുമായി നഗരസഭ

article

ചെര്‍പ്പുളശ്ശേരി : ചെര്‍പ്പുളശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭയുടെ മിന്നല്‍ സന്ദര്‍ശനം. ഇന്നലെ പിടിഎ സര്‍വ്വകക്ഷി യോഗത്തില്‍ അധിക പിടിഎ ഫണ്ട് സമാഹരിക്കുന്നതിനെ ചൊല്ലി വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിച്ച പ്രതിഷേധത്തെ തുടര്‍ന്ന് യോഗം കൂടിയിരുന്നു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉപയോഗശൂന്യവും വേണ്ട രീതിയിലുള്ള മോണിറ്ററിങ്ങും നടക്കുന്നില്ല എന്ന മാധ്യമ വാര്‍ത്ത ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നഗരസഭയുടെ അധീനതയില്‍ ഉള്ള സ്‌കൂളിലെ ഇത്തരം കാര്യങ്ങള്‍ കണ്ട് വിലയിരുത്തുന്നതിനായും പ്രധാനാധ്യാപകനുമായി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായുമാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്ന് അവര്‍ അറിയിച്ചു. 

പ്രധാനാധ്യാപികയുമായുള്ള ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ അതിക്രമിച്ചു കയറിയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അവര്‍ നഗരസഭാംഗങ്ങളെ അറിയിച്ചു. ഈ വാര്‍ത്തയില്‍ അടിസ്ഥാനമില്ല എന്ന ആരോപണത്തെ തുടര്‍ന്ന് അധികൃതര്‍ മുഴുവന്‍ ശൗചാലയങ്ങളും പരിശോധിച്ചു. ഇതിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുകയുണ്ടായി. അധ്യാപകരും പിടിഎ അംഗങ്ങളും വേണ്ട രീതിയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ അസുഖങ്ങള്‍ വരുത്തി വെയ്ക്കാന്‍ ഇടയാക്കുന്ന ഇത്തരം ഇടങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയായി സൂക്ഷിക്കണം എന്നും നഗരസഭാധികൃതര്‍ പ്രധാനാധ്യാപികയോട് അഭ്യര്‍ത്ഥിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്തിനോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ പ്രകാശ് നാരായണന്‍, വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. രാംകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫ്‌ന പാറക്കല്‍, കൗണ്‍സിലര്‍മാരായ പി.പി വിനോദ്കുമാര്‍, പി.സുഭീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED NEWS

Leave a Reply