ജൈഹിന്ദ്പതിപ്പുത്സവം’ നടത്തി മൂച്ചിക്കല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്  വരവേല്‍പ്പ്

article

എടത്തനാട്ടുകര : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും ധീര ദേശാഭിമാനികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ അറിവു പകരുകഎന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സ്വാതത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജൈഹിന്ദ്പതിപ്പുത്സവം’ വേറിട്ടതായി.

സ്‌കൂള്‍ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് പതിപ്പുത്സവം  സംഘടിപ്പിച്ചത്.

സ്വതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളായ ക്വിറ്റ് ഇന്ത്യാ സമരം, ദണ്ഡി യാത്ര, ഉപ്പു സത്യാഗ്രഹം, ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല, വാഗണ്‍ ട്രാജഡി എന്നിങ്ങനെയുള്ള ചരിത്ര സംഭവങ്ങള്‍, ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍അടക്കമുള്ള സ്വാതത്ര്യ സമര നേതാക്കളുടെ ജീവ ചരിത്രം,സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍,  സ്വാതന്ത്ര്യ സമര ക്വിസ്,  സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ചിഹ്‌നങ്ങള്‍ തുടങ്ങിയവശേഖരിച്ചാണ് കുരുന്നുകള്‍ പതിപ്പുകള്‍ തയ്യാറാക്കിയത്. 

കുട്ടികളുടെ സ്വന്തം ചാച്ചാജി, ബാപ്പുജി എന്നിവര്‍ അടക്കമുള്ള ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍, ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക എന്നിവവരച്ചു ചേര്‍ത്തും വിദ്യാര്‍ഥികള്‍ പതിപ്പുകളെ മനോഹരമാക്കിയിട്ടുണ്ട്.

 പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സു വരെയുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പതിപ്പുത്സവത്തിന്റെ ഭാഗമായി സ്വന്തമായി പതിപ്പുകള്‍ തയ്യാറാക്കി സ്‌കൂളിലെത്തിച്ചു.

പതിപ്പു നിര്‍മ്മാണ മത്സരത്തില്‍പ്രീ പ്രൈമറി മുതല്‍ നാലു വരെ ക്ലാസ്സുകളിലെ പി. നേഹ അഭിജിത്ത്, പി. അമിതാഭ്, പി. മനിഷ, സി. കെ. അമ്യത, ടി. അശ്വിനി, കെ. അഭിഷേക്, എം. ശത, കെ. കെ. ആല്‍മജ് എന്നിവര്‍ ഒന്നാം സ്ഥാനവും പി. ബിഹാഷ്, കെ. അജിത്ത് ക്യഷ്ണ, പി. ഫിദ നസ്‌റിന്‍, പി. യദൂക്യഷ്ണ, കെ. ഹിമ, അഞ്ജനാ സുജിത്ത്,വി. ടി. ലിയാന, ദില്‍രാസ് എന്നിവര്‍ രണ്ടാം സ്ഥാനവും കെ. ദേവാനന്ദ്, എം. അളഗനന്ദ, ഒ. നിഫ, എം. മേഘ, കെ. ഗായത്രി, പി. അമന്‍ സലാം, എം. അയന,എം. ശ്രീനന്ദ,കെ. ഗോകുല്‍ രാജ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

പതിപ്പുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിജിറ്റല്‍ സ്വാതത്ര്യ ദിന ക്വിസ് മത്സരത്തില്‍ ഒ. ഫാത്തിമത്ത് ഫിദ, സി. അനഘ, ടി. എ. അലീന എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി.

സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനമുംതാസ്  പതിപ്പുത്സവം ഉല്‍ഘാടനം ചെയ്തു. പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

അധ്യാപകരായ കെ. രമാ ദേവി, പി. ജിഷ,പി. പ്രിയ,  ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ മുഖ്യമന്ത്രി ദില്‍രാസ്, സ്‌കൂള്‍ ലീഡര്‍ പി. ജഹനര ഫര്‍ഹത്ത്, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായ ടി. എ. അലീന, കെ. അഞ്ജലി എന്നിവര്‍ നേത്യത്വം നല്‍കി. 

RELATED NEWS

Leave a Reply