തൃത്താല വെള്ളിയാങ്കല്ല് പൈത്യക പാർക്കിൽ എത്തുന്ന സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച്ച

article

തൃത്താല വെള്ളിയാങ്കല്ലിൽ പോലീസിന്റെ കർശന നിർദ്ദേശത്തിന് പുല്ലുവില. പുഴയിൽ ശക്തമായ അടിയൊഴുക്കിനും, ചുഴികളും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലും സന്ദർശകർ പുഴയിൽ ഇറങ്ങുന്നത് അപകടം വരുത്തിവെയ്ക്കുമെന്നുള്ള കർശ്ശന നിർദ്ദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സ്ക്കൂൾ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു. പാർക്കിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന സന്ദർശകർ പുഴയിൽ ഇറങ്ങുന്നത് തടയാൻ അധികൃതർ കമ്പിവേലി സ്ഥാപിച്ചിരുന്നു. പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് പടികൾക്ക് മുകളിലായി സ്ഥാപിച്ച പൂട്ടിയഗേയ്റ്റ് ചാടി കടന്നാണ് പലരും ഇറങ്ങുന്നത്. പാർക്കിലെ ഗാർഡ് ലംഘനം കണ്ടില്ലെന്നു നടക്കുകയാണ്. പുഴയിൽ വെള്ളം കൂടിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പോലീസിന്റെ കർശ്ശന നിയമംപാലിക്കപ്പെടാത്തത് വലിയ അപകടങ്ങൾക്കാണ് വഴിവെയ്ക്കുക.

RELATED NEWS

Leave a Reply