പാലക്കാട് ജില്ല സാഹിത്യോത്സവ്

article

ചെർപ്പുളശ്ശേരി: ഇരുപത്തിനാലാമത് പാലക്കാട് ജില്ല സാഹിത്യോത്സവ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ തുടങ്ങും 412 യൂണിറ്റുകളിലും 50 സെക്ടറുകളിലും 9 ഡിവിഷനുകളിലും നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ല സാഹിത്യോവിൽ പങ്കെടുക്കുക. സബ് ജൂനിയർ, ജൂനിയർ, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, കാമ്പസ്, സീനിയർ, ജനറൽ എന്നീ ഏഴു വിഭാഗങ്ങളിൽ 113 മത്സരങ്ങളാണ് നടക്കുക. മാപ്പിളപ്പാട്ട്, പ്രസംഗം, കഥാരചന, കവിത രചന,ഗാനങ്ങൾ, പ്രബന്ധം, ന്യൂസ് റീഡിംഗ്, ന്യൂസ് റൈറ്റിംഗ്, കൊളാഷ് നിർമാണം, ചുമരെഴുത്ത്, കാലിഗ്രഫി, ഡിജിറ്റൽ ഡിസൈനിംഗ്, സ്പോട്ട് മാഗസിൻ, അറബന, ദഫ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തൃത്താല, പട്ടാമ്പി, കൊപ്പം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തുർ ,പാലക്കാട്, കോങ്ങാട്, കൊല്ലങ്കോട് എന്നീ 9 ഡിവിഷനുകളിൽ നിന്നെത്തുന്ന 1200 മത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്.

സ്വാഗതസംഘം ചെയർമാൻ ഉമർ ഫൈസി, മാരായമംഗലം പതാക ഉയർത്തുന്നതോടെ സാഹിത്യോത്സവിന്റെ അരങ്ങുണരും.വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ചെർപ്പുളശ്ശേരിയിൽ നിന്നാരംഭിക്കുന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്ര സാഹിത്യോത്സവ് വേദിയിൽ സമാപിക്കും.5 മണിക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉത്ഘാടനം ചെയ്യും.SYS സംസ്ഥാന സെക്രട്ടറി എം.വി. സിദ്ധീഖ് സഖാഫി ,SSF സംസ്ഥാന വൈസ് പ്രസിഡണ്ട് MT ഷിഹാബുദ്ധീൻ സഖാഫി, SJ M സംസ്ഥാന സെക്രട്ടറി ഉമർ മദനി, SYS ജില്ല പ്രസിഡണ്ട് മുബാറക് സഖാഫി എന്നിവർ പ്രസംഗിക്കും.
ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം N അലി മുസ്ലിയാർ കുമരംപുത്തൂരിന്റെ പ്രാർത്ഥനയോടെ ആരംഭിക്കും.

RELATED NEWS

Leave a Reply