പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ ഗതാഗതബോധവത്കരണം

article

പെരിന്തല്‍മണ്ണ: പോലീസ്സ്റ്റേഷന്റെ നേതൃത്വത്തില്‍ ഗതാഗത ബോധവത്കരണ പദ്ധതിയായ ‘ശുഭയാത്ര’ സംഘടിപ്പിച്ചു.ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ച്‌ സ്റ്റേഷനില്‍ നടത്തിയ ബോധവത്കരണ ക്ലാസിന് എ.എസ്.ഐ. റെജിമോന്‍ ജോസഫ് നേതൃത്വംനല്‍കി.
ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേട്ട് വേണ്ടനടപടി കൈക്കൊള്ളുമെന്ന ഉറപ്പും പോലീസ് നല്‍കി. വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ ‘ശുഭയാത്രാകാര്‍ഡ്’ വിതരണവും നടന്നു. പെരിന്തല്‍മണ്ണ എ.എസ്.പി. സുജിത്ദാസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം.സി.
പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം.

RELATED NEWS

Leave a Reply