പ്രധാനമന്ത്രി ഇന്ദിരാഗാന്ധി…ഭാരതത്തിന്റെ പ്രിയദര്‍ശിനി

article

ചെമ്മാണിയോട് ഹരിദാസന്‍
“ഞാന്‍മരിക്കുമ്പോള്‍എന്റെ ഒരോ തുള്ളി രക്തവും ഈ രാജ്യത്തിന്‌ശക്തിയും ജീവനും പകരും .”

ഭാരതത്തിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകളാണിത്. മികച്ച രാഷ്ട്രതന്ത്രജ്ഞയായിരുന്ന ഇന്ദിരാഗന്ധി ഭാരതത്തിന്റെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രികൂടിയാണ്. ഭാരതത്തിന്‍റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ആദ്യമായി ലഭിച്ച വനിതകൂടിയാണ് ഇന്ദിരാഗാന്ധി. ഭാരതീയര്‍ക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികള്‍സംഭാവനചെയ്ത പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി . ഭരണ നിര്‍വഹണ രംഗത്ത്‌ശ്രദ്ദേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കഴ്ചവക്കാന്‍ഇന്ദിരാഗാന്ധിക്ക് സാധിച്ചു. വിവിധ ക്ഷേമ പെന്‍ഷനുകള്‍ആരംഭിച്ചത് ഇന്ദിരാഗാന്ധീയാണ്. ബാങ്കുകളുടെ ദേശസാല്‍ക്കരണം അവരുടെ ഭരണകാലത്താണ് നടപ്പാക്കിയത്. ഗ്രാമവികസനം ലക്ഷ്യമാക്കി സംയോജിത ഗ്രാമവികസന പ്രോഗ്രാം (ഐആര്‍ഡിപി)പോലുള്ള ധാരാളം പദ്ധതികള്‍ആവിഷ്കരിച്ചു നടപ്പാക്കിയതും ഇന്ദിരാഗാന്ധിതന്നെ.

രാഷ്ട്രീയ രംഗത്തും ഇന്ദിരാഗന്ധിക്ക് ശ്രദ്ദേയമായ പദവികള്‍ലലഭിച്ചു . എ.ഐ.സി.സി.യുടെ അധ്യക്ഷയായും ഇന്ദിരഗാന്ധി ശോഭിച്ചു. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് കേന്ദ്രമന്ത്രിയായും അവര്‍പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ സുപ്രധാനമായ വിവിധ വകുപ്പുകള്‍കൈകാര്യം ചെയ്തു. ഭാരതത്തില്‍അടിയന്തരാവസ്ഥ നടപ്പാക്കിയത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്.1975-ലായിരുന്നു ഇത്. ഭരണഘടന പൌരനു അനുവദിച്ചിരുന്ന എല്ലാ അവകാശങ്ങളും ഇക്കാലത്ത് നിരോധിച്ചു. വിവിധ സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞു. നിരവധി രാ ഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കി. ഇക്കാലയളവ് ഭാരതത്തിന്റെ ചാരിത്രത്തിലെ കറുത്ത അധ്യായം എന്ന് അന്ന് പലരും ആരോപിച്ചു.

ജനനം
———-
സ്വാതന്ത്ര്യ സമരം ശക്തമായിരുന്ന വേളയില്‍, 1917 നവംബര്‍19-നാണ് ഇന്ദിരാഗാന്ധി ജനിച്ചത്‌. ഇന്ദിരാ പ്രിയദര്‍ശിനി എന്നാണ് പൂര്‍ണ്ണനാമം. അച്ഛന്‍ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു . അമ്മ കമല നെഹ്‌റു . ഫിറോസ്‌ഷാ ഗാന്ധിയെ വിവാഹംകഴിച്ചു. മുന്‍പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയും സഞ്ജയ് ഗാന്ധിയും മക്കള്‍. ലോക പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സവ്വകലാശാലയില്‍ആയിരുന്നു ഇന്ദിരയുടെ ബിരുദ പഠനം. പിതാവിന്റെ പാത പിന്തുടര്‍ന്നു രാഷ്ട്രീയ രംഗത്തേക്ക് കാലുവച്ചു. പിതാവ് ജവഹര്‍ലാല്‍നെഹ്‌റു ജയിലായിരിക്കുമ്പോള്‍ അയച്ച കത്തുകള്‍ഇന്ദിരാഗാന്ധിക്ക് ജീവിതത്തില്‍വഴിത്തിരിവായി.
തികച്ചും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി . നിര്‍ഭയയായ വ്യക്തിത്വം അവരെ വിവിധ മേഖലകളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍പ്രാപ്തയാക്കി .

ബിബിസി ലോകത്തെ ആയിരം വര്‍ഷത്തെ മികച്ച വനിതയെ കണ്ടെത്താനായി നടത്തിയ മത്സരത്തില്‍മറ്റു നിരവധി പ്രശസ്തരെ പിന്തള്ളി ഇന്ദിരാഗാന്ധിയാണ് തെരഞെടുക്കപ്പെട്ടത്.

1984 ഒക്ടോബര്‍ 31-നു സ്വന്തം അംഗ രക്ഷകരുടെ വെടിയറ്റു മരിക്കുംവരെ ആജീവിതം കര്‍മ്മനിരതമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ചരമദിനം ഭാരതം ദേശീയ പുനരര്‍പ്പണ ദിമായി ആചരിച്ചുവരുന്നു . ‘മൈ ട്രൂത്ത്‌’ എന്ന ഗ്രന്ഥം ഇന്ദിരാഗാന്ധി രചിച്ചതാണ്.

സ്മാരകങ്ങള്‍
——————–
ഇന്ദിരാഗാന്ധിയുടെ സ്മരണ നിലനിര്‍ത്താന്‍നിരവധി സ്ഥാപനങ്ങള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലുതും പ്രശസ്തവുമായ ഇന്ദിരാ ഗാന്ധി ഓപ്പന്‍ സര്‍വ്വകലാശാല അതിലൊന്നാണ്.

ഇന്ദിരാഗാന്ധിയുടെ പേരില്‍ഡല്‍ഹിയില്‍സ്ഥിതിചെയ്യുന്ന മ്യൂസിയം പ്രശസ്തമാണ്. അവരുടെ ഔദ്യോഗിക വസതിയാണ്‌പില്‍ക്കാലത്ത് മ്യൂസിയമാക്കിയത്.
‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’
————————————————

ജവഹര്‍ലാല്‍ നെഹ്രുവിന്റെ വിഖ്യാതമായ ഒരു പുസ്തകമാണ് ഇത്. നെഹ്‌റു മകള്‍ ഇന്ദിരക്ക് അയച്ച കത്തുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 1928-ലെ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ഇന്ദിര ഹിമാലയത്തിലെ മുസ്സൂറിയിലും നെഹ്‌റു അതിന്റെ സമതലത്തിലും താമസിച്ചിരുന്ന സമയത്താണ് നെഹ്‌റു ഇന്ദിരക്ക് ഈ കത്തുകള്‍ അയച്ചത്. അന്ന് ഇന്ദിര വെറും പത്തു വയസ്സുള്ള ഒരു കുട്ടിയായിരുന്നു. ഈ കത്തുകള്‍ ഇന്ദിരയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ലോകത്തെ അറിയാനും അതുവഴി പുതിയ കാഴ്ചപ്പാടുകളും ചിന്താധാരകളും വളര്‍ത്തിയെടുക്കാനും അനായാസം ഇന്ദിരക്ക് കഴിഞ്ഞു.പില്‍ക്കാലത്ത് പ്രശസ്തയായ രാഷ്ട്ര തന്ത്രജ്ഞയും ലോകമാകെ അറിയപ്പെട്ട ഭരണാധികാരിയും എല്ലാം ആയിത്തീരാന്‍ ഇന്ദിരാഗാന്ധിക്ക് സാധിച്ചതും ഈ കത്തുകളുടെ സ്വാധീനമാകാം.

RELATED NEWS

Leave a Reply