പ്ലാച്ചിമട;കലക്ടറേറ്റിനു മുന്നിലെ സമരത്തിന് പിന്തുണയേറുന്നു

article

പാലക്കാട്: ഇരകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി കലക്ടറേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന കൊക്കക്കോള വിരുദ്ധ അനിശ്ചിതകാല സത്യഗ്രഹത്തിനു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള പിന്തുണയേറുന്നു. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ് ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ സമരപന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു. മനുഷ്യന്റെ ജീവൽ ആവശ്യമായ കുടിവെള്ളത്തിനായുള്ള പോരാട്ടം നയിച്ച സമരപോളികൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് പ്രവർത്തകർ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് ഉളിയിൽ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

RELATED NEWS

Leave a Reply