ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : പെണ്‍ വാണിഭ സംഘം കേസുമായി ബന്ധമുണ്ടെന്നു സൂചന

article

പാലക്കാട്‌: സൗത്ത് പോലീസിന്റെ മൂക്കിനു താഴെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയോട് രണ്ടു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവാണ് ബലമായായി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇയാളുടെ അമ്മയെന്നു പറഞ്ഞ ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം പെണ്‍വാണിഭമായി ബന്ധപ്പെട്ട ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി അറസ്റ്റിലായ സ്ത്രീയ്ക്ക് ബന്ധമുണ്ടോയെന്ന സംശയത്തിവലാണ് വീട്ടുകാര്‍. വിവരം പോലീസിനെ അറിയിച്ചാന്‍ നിന്റെ ജീവിതം നശിക്കും എന്ന് യാവാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഭയന്ന വീട്ടുകാര്‍ ഇതുവരെ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടില്ല. .

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി വീടിനുടത്തുള്ള ഹെല്‍ത്ത് ക്ലബ്ബിലേക്ക് നടന്നുപോകുമ്പോള്‍ ഇയാള്‍ കാത്തുനില്‍ക്കുകയും പ്രേമാഭ്യര്‍ഥന നടത്തുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ശനിയാഴ്ചയും ഇത് ആവര്‍ത്തിച്ചു. പിന്നീട് ചൊവ്വാഴ്ച പതിവുസ്ഥലത്ത് കാത്തുനിന്ന ഇയാളോടൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. തന്നെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ്, അമ്മ വണ്ടിക്കുള്ളിലുണ്ടെന്ന് യുവാവ് പറഞ്ഞതെന്നും ഇരുവരെയും കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പെണ്‍ വാണിഭ സംഘം കേസുമായി ബന്ധം. അറസ്റ്റിലായ സ്ത്രീയുടെ പേര് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറായില്ല. ഡിജിപി യുടെ സര്‍ക്കുലറില്‍ അറസ്റ്റിലാകുന്നവരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പോലീസുദ്യോഗസ്ഥന്‍ പറയുന്നു.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് കേസുകള്‍ പുറത്തുവരുന്നതിന് സഹായകമാകുമെന്നാണ് പോലീസിലെത്തന്നെ ഒരുവിഭാഗം പറയുന്നത്.

RELATED NEWS

Leave a Reply