മട്ടന്നൂര്‍ ബാണിയുടെ താള സൌന്ദര്യം………പി. മുരളീമോഹന്‍, ചെര്‍പ്പുളശ്ശേരി

article

muralimohan@anugrahavision.com, 8086370001

ചെണ്ടയുടെ നാദ സൌന്ദര്യം ലോകത്ത്ിന് കൊട്ടി കേള്‍പ്പിച്ച മട്ടന്നൂര്ി അറുപത് തികയുന്നു. ചെണ്ട എന്ന കേരളീയ വാദ്യത്ത്ിന് ഇത്രയും പെരുമ നേടികൊടുത്ത മറ്റൊരു കലാകാരും കേരളത്തില്‍ ജീവിച്ചിരുന്നിട്ടില്ല. അതുകൊണ്ടു തന്നെ ചെണ്ട എന്ന വാദ്യ പ്രയോക്താവ്ിന് ആദ്യത്തെ പത്മശ്രീ ബഹുമതി നല്‍കി മട്ടന്നൂരി രാജ്യം ആദരിച്ചതും.കാഴ്ചക്കെന്നപോലെ മട്ടന്നൂരിന്റെ തായമ്പകയുടെ സൌന്ദര്യംകൂടിയാണ് കേരളത്തിലെ ആസ്വാദകരെ ഈ കലാകാരിലേക്ക് അടുപ്പിച്ചത്.എട്ടാം വയസ്സില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പിന്നീട് പാലക്കാട്ടെ പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍ കഥകളി ചെണ്ട അഭ്യസിക്കാന്‍ തുടങ്ങി. ചന്ദ്രമന്നാടിയാര്‍, സദം വാസുദേവന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സദത്തില്‍നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുകയും പട്ടാരത്ത് ശങ്കരമാരായുടെ കീഴില്‍ ഇടയ്ക്കയും, പല്ലാവൂര്‍ സഹോദരന്‍മാരോടൊപ്പം മേളവും അഭ്യസിച്ചു. തൃത്താല കേശവപ്പൊതുവാള്‍ ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ എന്നിവര്‍ക്കൊപ്പം ഇരട്ട തായമ്പക കൊട്ടിക്കൊണ്ട് തായമ്പക രംഗത്തെ വേറിട്ട ശബ്ദമായി മട്ടന്നൂര്‍ മാറി. മലമല്‍ക്കാവ് ശൈലിയില്‍ അടന്തക്കൂറില്‍ എണ്ണങ്ങള്‍ കൊട്ടിയെടുക്കുമ്പോള്‍ തായമ്പക ആസ്വാദകര്‍ക്ക് ആനന്ദനിര്‍വ്വൃതിയാണ് മട്ടന്നൂര്‍ പകരുന്നത്. മനോഹരമായ രീതിയില്‍ താളപ്പെരുക്കങ്ങള്‍ കാലഭേദങ്ങളില്‍ കൊട്ടിക്കൂര്‍പ്പിച്ച മട്ടന്നൂര്‍ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടിമുടികള്‍ കീഴടക്കി. 1990ല്‍ വെള്ളിനേഴി ഹൈസ്ക്കൂളില്‍ ചെണ്ട അധ്യാപകനായതോടെ കലാഗ്രാമമായ വെള്ളിനേഴിയില്‍ സ്ഥിരതാമസമാക്കി. ഉത്സവപറമ്പുകളില്‍ മട്ടന്നൂരിന്റെ തായമ്പകയും, പാണ്ടിയും, പഞ്ചാരിയും നിറവാര്‍ന്ന താളപ്രബഞ്ചം സൃഷ്ടിച്ചു. തൃശ്ശൂര്‍ പൂരത്ത്ി തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി മട്ടന്നൂര്‍ മാറി.

കേരളത്തിലും ഇന്ത്യയിലെമ്പാടും വിദേശ രാജ്യങ്ങളിലും മട്ടന്നൂര്‍ തന്റെ കയ്യും കോലും ചെണ്ടയില്‍ ഇഴചേര്‍ത്ത് ശ്രോതാക്കള്‍ക്ക് ഹരം പകര്‍ന്നു. മക്കളായ ശ്രീകാന്തിയുേം, ശ്രീരാജിയുേം തന്റെ പാതയില്‍ തന്നെ കൊണ്ടുവരാന്‍ മട്ടന്നൂര്ി ആവുകയും മട്ടന്നൂര്‍ ത്രയങ്ങള്‍ എന്ന പേരില്‍ വാദ്യ ലോകത്ത് അറിയപ്പെടുകയും ചെയ്തു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊത്ത് മട്ടന്നൂര്‍ അഭിയിച്ച ചെണ്ടക്കാരന്‍ രാമന്‍ എന്ന കഥാപാത്രം ഇന്നും സിനിമ ആസ്വാദകരുടെ മസ്സില്‍ തങ്ങിനില്‍ക്കുന്നു. തബല ചക്രവര്‍ത്തി സക്കീര്‍ ഹുസൈന്‍, മൃദംഗ ചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന്‍, ഡ്രംസ് മാന്ത്രികന്‍ ശിവമണി, വയലിന്‍ വിദ്വാന്‍ ബാലഭാസ്ക്കര്‍, തവില്‍ വിദ്വാന്‍ വൈക്കം കരുണാമൂര്‍ത്തി, എന്നീ പ്രശസ്തരോടൊപ്പം മട്ടന്നൂര്‍ മ്യൂസിക്ക് ഫ്യൂഷുകളില്‍ തന്റെ ചെണ്ടയുടെനാദവും സമ്വയിപ്പിച്ച് ആസ്വാദകരുടെ പ്രശംസക്ക് പാത്രമായി. അസുരവാദ്യമെന്നു പറഞ്ഞ് ആക്ഷേപിച്ചിരുന്ന ചെണ്ടയുടെ നാദ സൌന്ദര്യം സംഗീതത്തോടടുപ്പിച്ച് മട്ടന്നൂര്‍ ചിട്ടപ്പെടുത്തിയ ശ്രുതിമേളം പഞ്ചാരി ആസ്വാദകരില്‍ പുതിയ ഒരു അുഭവം സൃഷ്ടിച്ചു. ഉരുട്ടുചെണ്ടയുടെ വലംതലയില്‍ കയ്യും കോലും ചേര്‍ത്ത് മട്ടന്നൂര്‍ ഒരുക്കുന്ന നാദവിസ്മയത്ത്ി ആസ്വാദകര്‍ ഏറി വന്നു. മട്ടന്നൂര്‍ ബാണി എന്നറിയപ്പെടുന്ന താളവിസ്മയം ലോകത്തിലെമ്പാടുമുള്ള കലാ ആസ്വാദകര്‍ക്ക് വേറിട്ട അുഭവമാക്കാന്‍ ഇദ്ദേഹത്ത്ി കഴിഞ്ഞു. അറുപതിന്റെ നിറവിലും കുട്ടിത്തം മാറാത്ത ശങ്കരന്‍കുട്ടി ഇന്നും പുതിയ പരീക്ഷണങ്ങളുമായി തന്റെ കലാ സപര്യ തുടരുന്നു. മേളരംഗത്ത് പൂര്‍ണ്ണത കൈവന്ന ഈ വാദ്യപ്രയോക്താവ് കേരളീയ വാദ്യ കലാരംഗത്തെ മുടിചൂടാമന്നനായി എന്നു പറയുന്നതില്‍ തെറ്റില്ല.

RELATED NEWS

Leave a Reply