മന്ത്രി ജയലക്ഷ്മി വിവാഹിതയായി

article

സംസ്ഥാന മന്ത്രിസഭയിലെ  കുമാരി ജയലക്ഷ്മി വിവാഹിതയായി. സംസ്ഥാന ചരിത്രത്തിലെ മൂന്നാമത്തെ മന്ത്രി വിവാഹം വയനാട്ടിലെ വാളാട് പാലോട് തറവാട്ടിലാണ് നടന്നത്. മുറച്ചെറുക്കനായ കമ്പളക്കാട് ചെറുവാടി വീട്ടില്‍ അനിലാണ് വരന്‍ വരന്റെ തറവാട്ടില്‍നിന്നും രണ്ടുവീതം സ്ത്രീകളും പുരുഷന്മാരും പാലോട് തറവാട്ടിലെത്തി വധുവിനെ അണിയിച്ചൊരുക്കിയതോടെ കുറിച്യസമുദായ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ഈ ചടങ്ങുകളില്‍ വധുവിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ഒന്‍പത് മണിയോടെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം മേല്‍ ശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങ് . താലികെട്ടു സമയത്ത് പുറത്തുനിന്ന് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്. കുറിച്യ സമുദായത്തിന്റെ ആചാരങ്ങളൊന്നും തെറ്റാതെയാണ് ചടങ്ങുകള്‍ നടന്നത്. പൊതുജനങ്ങള്‍ക്ക് വിവാഹചടങ്ങുകള്‍ കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം പേര്‍ക്കുള്ള സദ്യ ഒരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. വൈകിട്ട് മൂന്നരയോടെ നവദമ്പതികള്‍ വരന്റെ വീട്ടിലേക്കു പോകും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഷിബു ബേബിജോണും കഴിഞ്ഞ ദിവസവും മന്ത്രി മഞ്ഞളാംകുഴി അലി, എം.കെ രാഘവന്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എമാരായ കെ.അച്യുതന്‍, സി.മോയിന്‍കുട്ടി മാസ്റ്റര്‍, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം തുടങ്ങിയവര്‍ ഇന്നലെയും മന്ത്രിയുടെ തറവാട്ടിലെത്തി ആശംസകളര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മറ്റ് മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യം ഇന്നുണ്ടാകും. ഗൗരിയമ്മക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ശേഷം മന്ത്രിപദവിയില്‍ ഇരിക്കെ വിവാഹം നടക്കുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി.

 

RELATED NEWS

Leave a Reply