രാജലക്ഷ്മി (1930_1965). ഒരു അനുസ്മരണം

article

1930 ജൂൺ2ന് പാലക്കാട് ജില്ലയിൽ ചെർപുളശ്ശേരി അമയങ്ങോട്ട് തറവാട്ടിലായിരുന്നു ജനനം. അച്ഛൻ മാരാത്ത് അച്യുതമേനോൻ.അമ്മ കുട്ടിമാളുഅമ്മ..ബനാറസ് ഹിന്ദുകോളജിൽ നിന്ന് എം.എസ്.സി ബിരുദംനേടി പന്തളത്തും ഒറ്റപ്പാലത്തും NSSകോളജുകളിൽ ഫിസിക്സ് ലക്ചററായി അദ്ധ്യാപനം അനുഷ്ടിച്ചു. 1965ജനുവരി 18ന് മരണത്തെ സ്വയംവരിച്ചു. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥകൊണ്ടുതന്നെ രാജലക്ഷ്മി ശ്രദ്ധേയയായി… ആത്മഹത്യ മാപ്പ്..പരാജിത..ഒരദ്ധ്യാപികജനിക്കുന്നു..സുന്ദരിയുംകൂട്ടുകാരും..ശാപം..മൂടുവാൻനാടൻ.. ദേവാലയത്തിൽ…ചരിത്രംആവർത്തിചില്ല..തെറ്റുകൾ..ഹാൻഡ്കർചീഫ് തുടങ്ങിയ ചെറുകഥകളുംഒരുവഴിയുംകുറെനിഴലുകളും…ഞാനെന്നഭാവം..ഉച്ചവെയിലുംഇളംനിലാവും.(അപൂർണം) എന്നീ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവലുകളും കുമിള.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന ഗദ്യകവികളും പ്രസിദ്ധീകരിച്ചൂ………………….
സാഹിത്യരംഗത്ത് പുരുഷൻമാരോടൊപ്പം തന്നേ സ്ത്രീകൾക്കും നിലയുറപ്പിക്കാനാകും എന്ന്തെളിയിചത് ബാലാമണിയമ്മയും ലളിതാംബികഅന്തർജനവുംസരസ്വതിയമ്മയുമാണ്.മൂന്നുപേരുടെയും കാഴ്ചപാടുകൾവ്യത്യസ്തങ്ങളായിരുന്നൂ.ബാലാമണിയമ്മക്കു വഴങ്ങിയമാദ്ധ്യമം കവിതയായിരുന്നെങ്കിൽ കഥാരംഗത്താണ് ലളിതാംബികഅന്തർജനവും സരസ്വതിയമ്മയും ശ്രദ്ധപതിപ്പിച്ചത്.പ്രമേയത്തിന്റ്റെകാര്യത്തിൽ വേറിട്ടൊരു സ്വരം മലയാള സാഹിത്യത്തിലുണ്ടായി… ……. സരസ്വതിയമ്മ അവസാനിപ്പിക്കുന്നിടത്തുനിന്നാണ് രാജലക്മി തുടങ്ങുന്നത്. ആർത്ഥികമായ നിരാശ്രയത്വംഒരുസ്ത്രീക്ക് ആത്മവിശ്വാസവും പദവിയുംനേടികൊടുക്കുംഎന്നകാര്യത്തിൽ രാജലക്മിക്ക് സംശയമില്ലായിരുന്നൂ..എന്നാൽ അതിനപ്പുറംജീവിതത്തിൽ അഭിലഷിക്കുന്ന ചിലകാര്യങ്ങൾ നേടിയെടുക്കാൻ കൊതിക്കുമ്പോൾ സ്ത്രീക്കു നേരിടേണ്ട പ്രതിബന്ധങ്ങളെ സംബന്ധിചിടത്തോളംയഥാർത്ഥമായ കാഴ്ചപാടാണ് രാജലക്ഷ്മി വച്ച്പുലർത്തിയിരുന്നത്. മാറുന്ന സാമൂഹ്യപരിസ്ഥിതിയോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ സ്ത്രീനേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളെയും വ്യഥകളെയുമാണ് രാജലക്ഷമി തന്റ്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ആവിഷ്കരിക്കാൻ ശ്രമിച്ചത്.മനുഷ്യഹൃദയത്തിന്റ്റേ അഗാധതകളിലൂറികൂടിയ വികാരങ്ങളെ വാക്കുകളിലൂടെ ചികഞ്ഞ് പുറത്തിട്ടപ്പോൾ ആസ്വാദകലോകം അദ്ഭുതംകൂറി. ഇത്തരംകാര്യങ്ങൾ സ്ത്രീയുടെ കാഴ്ചപാടിൽ അവതരിപിക്കുക എന്നത് അക്കാലത്ത് വലിയ സാഹസംതന്നെയായിരുന്നൂ. തളർന്നുകൊണ്ടിരിക്കുന്ന ഫ്യൂഡൽവ്യവസ്ഥിതിയിൽ തളരാത്ത അഭിമാനം ഇട്ടുപന്താടുന്ന നിർഭാഗ്യ ജീവിതങ്ങളെ പ്രതിയാണ് രാജലക്ഷ്മി പരതപിചത്. ഹൃദയസ്പർശിയായ ഭാഷയുംഉത്തുംഗമായ ഭാവനയുംസമന്വയിപ്പിച് ജീവിതത്തിലെ സംഘർഷങ്ങളെ അവർ അനുഭവവേദ്യങ്ങളാക്കിത്തീർത്തു. എന്നാൽ തന്റ്റെ മുൻഗാമികളെ പോലെ ചെറുകഥയിൽ മാത്രം വ്യാപരിച് സാഫല്യമടയുന്ന പ്രതിഭയായിരുന്നില്ല രാജലക്ഷ്മിയുടേത്. മകൾ എന്ന നീണ്ടകഥയിലൂടെയാണ് സാഹിത്യരംഗ പ്രവേശംനടത്തിയതെങ്കിലും. നോവലിന്റ്റെ വിശാലമായ കാൻവാസായിരുന്നു അവരുടെ തട്ടകം.രാജലക്ഷ്മിക്കുമുമ്പ് ആനിതയ്യിൽ നോവൽ രംഗത്തെത്തിയിരുന്നെങ്കിലും ഏറെ ശ്രദ്ധേയയായത് രാജലക്ഷ്മിയാണ്. തെക്കെമലബാറിന്റ്റെ പശ്ചാതലത്തിൽ ഏകാന്തോന്മുഖമായൊരാത്മാവിന്റ്റെ പിടചിലുകളും നൈരാശ്യങ്ങളുംആവിഷ്കരിച അവരുടെ ആദ്യത്തേ നോവലായ ഒരു വഴിയും കുറെ നിഴലുകളും സാഹിത്യ ലോകത്തിൽ അവർക്ക് ഉന്നതമായ സ്ഥാനംനേടികൊടുത്തൂ. കേരളസാഹിത്യഅക്കാദമിയുടെ പുരസ്കാരം ആദ്യമായി വാങ്ങിയ എഴുത്തുകാരി രാജലക്മിയാണ്…
എഴുത്ത് ജീവിതത്തിന്റ്റെ ഭാഗവുംതപസ്യയുമായിരുന്ന രാജലക്ഷ്മി തുടർന്ന് ധാരാളംഎഴുതി. ചെറുകഥയേക്കാൾ തനിക്കുവഴങ്ങുന്ന മാദ്ധ്യമം നോവലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കൊണ്ട് പ്രസിദ്ധീകരണമാരംഭിച്ച ഉച്ചവെയിലും ഇളംനിലാവും എന്ന നോവൽ പകുതിവച്ച് പ്രസിദ്ധീകരണം നിർത്താൻ നിർബന്ധിതമായ സാഹചര്യം ഉളവായി. ചുറ്റുമുളള ജീവിതത്തിൽ നിന്ന് വേർപ്പെട്ട് സാഹിത്യം ഉരുത്തിരിയാറില്ല… എന്നാൽ ചുറ്റുമുളള ജീവിതത്തെ നിരീക്ഷിചെഴുതി എന്നത് രാജലക്ഷ്മിക്ക് വിനയായി. അവരുടെ സുഹൃത്ത് ക്ഷയരോഗിയെ ഭർത്താവായി സ്വീകരിചതും മറ്റൊരു സഹപ്രവർത്തകക്ക് വികലാംഗനായ സഹോദരനുണ്ട്ന്നതുമെല്ലാം അവരുടെ കഥകൾ സുഹൃത്തുക്കളുടെ ചരിത്രം പകർത്തലാണെന്ന അപഖ്യാതി പരത്തി. വിവരണവും സർഗകൃതവു തമ്മിലുളള അന്തരം മനസിലാക്കാത്ത, സഹപ്രവർത്തകരുടെ ഉയർച്ചയിൽ അസൂയപ്പെടുന്ന ഒരു ഉപജാപകസംഘം തന്നെ അവർക്കെതിരായി പ്രവർത്തിച്ചു.സ്വന്തം കുടുംബപശ്ചാതലത്തിൽ നിന്ന് പ്രചോദനം കൊണ്ട് രൂപപെട്ട ആത്മഹത്യ എന്ന കഥപോലും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. സാധാരണഗതിയിൽ ബാലിശങ്ങളെന്നു പറഞ്ഞു തള്ളേണ്ടുന്ന ആരോപണങ്ങളെ സധൈര്യം നേരിടാൻ രാജലക്ഷ്മിക്കുകഴിഞ്ഞില്ല. കൗമാരകാലത്ത് കുടുംബം കടന്നുപോയ ദുർഘടം പിടിച്ച വഴിയുടെ സ്വാധീനം കൊണ്ടാകാംഅവരുടെ വ്യക്തിത്വത്തിലുണ്ടായിരുന്ന അന്തർമുഖത്വവുംഅരക്ഷിതാവസ്ഥയും പ്രതികൂലമായ സാഹചര്യങ്ങളെ മറികടക്കാൻ അവരെ പ്രാപ്തയാക്കിയില്ല. അങ്ങനെ ഒരു തിരഞ്ഞെടുപ്പുവേണ്ടി വന്നപ്പോൾ എഴുത്തിനുപകരം അവർ സ്വന്തം ജീവിതം ബലിയർപ്പിച്ചൂ…..

RELATED NEWS

Leave a Reply