വൈക്കം വിജയലക്ഷ്മിയുടെ പുരസ്കാരത്തിന് സ്വര്‍ണ്ണ തിളക്കം – ചെമ്മാണിയോട് ഹരിദാസന്‍

article

അനുമപമായ സ്വരമാധുരിയാല്‍ അനുഗ്രഹീതയായ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്മിയെ സംസ്ഥനത്തെ ഈ വര്‍ഷത്തെ മികച്ച ഗായികയായി തെരഞ്ഞെടുത്തത് സംഗീതാസ്വാദകരില്‍ സന്തോഷത്തിനു വക നല്‍കുന്നു. ആരും അസൂയപ്പെട്ടുപോകുന്ന ആലാപന ചാതുരിയാല്‍ ശ്രദ്ദേയയായ ഗായികയാണ് ഇവര്‍. നടന്‍ എന സിനിമ…യിലെ ഗാനമാണ് വിജയലക്ഷ്മിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഗാനത്തിന് ഇവര്‍ കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. പ്രതികൂല സാഹചര്യത്തെ അതിജീവിച്ചു സംഗീത രംഗത്തേക്ക് കടന്നു വന്ന ഗായികയാണ് ഇവര്‍. ഒട്ടേറെ സിനിമകളില്‍ വിജയലക്ഷ്മി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംഗീത വിഹായസില്‍ മിന്നി തിളങ്ങുന്ന പൊന്‍ നക്ഷത്രമാകാന്‍ ഇനിയും ഈ ഗായികക്കാവട്ടെ എന്ന് ആശംസിക്കുന്നു.

RELATED NEWS

Leave a Reply