കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധത്തിന്റെ കാലിച്ചന്തയൊരുക്കി വെൽഫെയർ പാർട്ടി

article

പാലക്കാട്: കന്നുകാലികളെ ബലിയറുക്കുന്നത് നിരോധിച്ചും വിൽപന നിയന്ത്രിച്ചും കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രതീകാത്മക കന്നുകാലിച്ചന്ത സംഘടിപ്പിച്ചു. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി ജില്ല പ്രസിഡന്റ് പി.വി വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. എന്ത് കഴിക്കണമെന്ന ഓരോരുത്തരുടെയും സ്വാതന്ത്രത്തിലടക്കം കൈകടത്തി സമഗ്രാധിപത്യം സ്ഥാപിക്കാൻ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുകയാന്നെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് കെ.സി നാസർ മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് നെന്മാറ, മത്തായി മാസ്റ്റർ, ചാമുണ്ണി, അബ്ദുസലാം, മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply