ശ്രീനാരായണ ഗുരു ..ലോകം കണ്ട മഹാ ദാര്‍ശനികന്‍ –ചെമ്മാണിയോട് ഹരിദാസന്‍

article

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന  മാതൃകാ സ്ഥാനമാണിത്
എന്നുറക്കെ പാടിയ ശ്രീനാരായണ ഗുരുവിന്‍റെ സമാധി ദിനമാണ് ഇന്ന്.
ഭാരതം കണ്ട പ്രമുഖ ദാര്‍ശനികനും  സാമൂഹിക പരിഷ്കര്ത്താ
വുമായിരുന്നുശ്രീനാരായണ ഗുരു. ഇരുളിലാണ്ടു കിടന്നിരുന്ന  ഒരു സമൂഹത്തെ
ഒന്നടങ്കംവെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയ മഹാനായിരുന്നു
ഗുരുദേവന്‍. ഒരു
ജാതി ഒരു മതം ഒരു ദൈവം  മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍
മതിതുടങ്ങിയ മാനവികതയുടെ നന്മകള്‍ വിളംബരം ചെയ്യുന്ന നിരവധി
സന്ദേശങ്ങള്‍ഗുരുദേവന്‍ ലോകത്തിനു സമര്‍പ്പിച്ചു. ജാതീയതക്കെതിരെ
അതിശക്തമായി പോരാടിയ
ഗുരു,  വിദ്യ കൊണ്ടു പ്രബുദ്ധരാകുക എന്ന മുദ്രാവക്യം ഉയര്ത്തി പ്പിടിച്ചു
വിദ്യയുടെ  ശക്തി മാനവര്‍ക്കൊന്നാകെ   പകര്‍ന്നു  കൊടുത്തു. നിരവധി
വിദ്യാലയങ്ങള്‍ ഗുരു സ്ഥാപിച്ചു നല്‍കി.   അഹിംസയില്‍ അധിഷ്ടിതമായ
ജീവിതംനയിച്ച ഗുരുദേവന്‍ തനിക്ക് പറയാനുള്ളത് ആരോടായാലും മുഖം നോക്കാതെ
പറയുന്ന
സ്വഭാവക്കാരനായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാവിധ
അനാചാരങ്ങള്ക്കെകതിരെയും ശ്രീനാരായണ ഗുരു സധൈര്യം പോരാടി.
ഗുരുവിന്റെിദര്‍ശനങ്ങള്‍  പില്‍ക്കാലത്ത്  ലോകത്തിനുപോലും മാതൃകയായി. .
.   .
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന കൊച്ചു ഗ്രാമത്തില്‍   1856
ആഗസ്ത് 20-ന് ചതയം നക്ഷത്രത്തിലാണ് ഗുരുദേവന്‍ ജനിച്ചത് .അച്ഛന്‍
മാടനാശാന്‍.  അമ്മ കുട്ടിയമ്മ.    നാണു എന്നായിരുന്നു ഗുരുവിന്റെ
യഥാര്‍ത്ഥ   നാമം. നന്നേ ചെറുപ്പത്തില്തരന്നെ നാണു അസാധാരണ മായ
ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ പലരും
അത്ഭുതംകൂറിയിരുന്നു. രാമായണം, തിരുക്കുറള്‍  ചിലപ്പതികാരം  തുടങ്ങിയ
പൗരാണികഗ്രന്ഥങ്ങള്‍ കുട്ടിക്കാലത്ത്തന്നെ ഹൃദിസ്ഥമാക്കി.
സംസ്കൃതം,തര്‍ക്കശാസ്ത്രം , കവിത, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം
നേടി.ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തെ അനുകൂലിച്ചു. കുറേകാലം
സന്യാസിയായിവിവിധ സ്ഥലങ്ങളില്‍   സഞ്ചാരം നടത്തി.

പല അവസരങ്ങളിലായി    മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോര്‍,   ചട്ടമ്പി
സ്വാമികള്‍ , ഡോ . പല്‍പ്പു.,  മഹാകവി കുമാരനാശാന്‍ തുടങ്ങിയവരെ
കാണാനുംബന്ധങ്ങള്‍ സ്ഥാപിക്കാനും  ഗുരുവിന് സാധിച്ചു.

അക്കാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഉയര്‍ന്ന   ജാതിക്കാര്‍ക്ക്  മാത്രമെ
ആരാധന നടത്താന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍
എല്ലാവര്ക്കുംആരാധന നടത്താനായി  . 1988-ല്‍ ശ്രീനാരായണ ഗുരു
അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു.  ഇത് അക്കാലത്ത് വലിയ
ഒച്ചപ്പാടിനിടയാക്കിയിരുന്നു.

സംഘടിച്ചു ശക്തരാകുക എന്ന തത്വവുമായി  1903-ല്‍ ശ്രീനാരായണ ഗുരു
മുന്‍കയ്യെടുത്ത്   ശ്രീനാരായണ ധര്‍മ്മ  പരിപാലന യോഗം സ്ഥാപിച്ചു.
യോഗത്തിന്‍റെ   പ്രഥമ   അധ്യക്ഷന്‍ ഗുരുതന്നെ ആയിരുന്നു. മഹാകവി
കുമാരനാശാന്‍ ആയിരുന്നു ജനറല്‍ സെക്രട്ടറി .

ആത്മോപദേശ ശതകം, ദൈവ ദശകം , , ജീവ കാരുണ്യ പഞ്ചകം, അദ്വൈത ദീപിക
തുടങ്ങിമലയാളത്തിലും  സംസ്കൃതത്തിലുമായി അസംഖ്യം കൃതികള്‍
ഗുരുദേവന്‍രചിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ളമഹാന്മാരുടെ പേരിലുള്ള ആദ്യത്തെ തപാല്‍ മുദ്ര
ഗുരുവിന്‍റെതാണ്. ആദ്യനാണയവും ഗുരുവിന്‍റെ നാമത്തില്‍ഉള്ളതുതന്നെ.

1928 സെപതംബര്‍ 21-നായിരുന്നു ഒരു കാലഘട്ടം മുഴുവന്‍
നന്മക്കായി യത്നിച്ച  യുഗ പുരുഷനായ ശ്രീനാരായണ ഗുരുവിന്‍റെ  മരണം.

RELATED NEWS

Leave a Reply