സംസ്ഥാനത്ത് കോളറ ;ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി

article

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലായി ഇക്കൊല്ലം ഇതുവരെ മൂന്നു പേർക്കാണു കോളറ സ്ഥീരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ കോളറ ബാധിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിക്കുകയും ചെയ്തു. ഏഴു പേർക്ക് കോളറ സംശയിക്കുന്നുണ്ട്.

പത്തനംതിട്ട വള്ളിക്കോട്ടും കോഴിക്കോട്ടു മാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന മേഖലകളിൽ പരിശോധന നടത്തണമെന്നും ജലശുദ്ധീകരണം ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. കോഴിക്കോട് ജില്ലയിലെ കോളറ ബാധയെക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു.

കോഴിക്കോടിന്റെ സമീപജില്ലയെന്ന നിലയിൽ മലപ്പുറത്തും ഇവർ പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധരുമായി ചർച്ച നടത്താനും നിർദേശിച്ചിട്ടുണ്ട്. മാവൂരിൽ 12 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവിടെ കിണർ വെള്ളത്തിൽ കോളറ പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് വയറിളക്കം ബാധിച്ച് ഈ വർഷം സംസ്ഥാനത്തു നാലു പേരാണു മരിച്ചത്. 98000 പേർക്ക് രോഗം ബാധിച്ചു

RELATED NEWS

Leave a Reply