സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് കേരളനടനത്തില്‍ ഗോപികാനമ്പ്യാര്‍

article

കണ്ണൂര്‍ കൂത്തുപറമ്പ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഗോപികാനമ്പ്യാര്‍ക്ക് എ ഗ്രേഡ്. കേരളനടനത്തില്‍ സി.ഡി. തകരാര്‍ സംഭവിച്ച ഗോപിക പരിഭ്രമത്തില്‍ കളിച്ചാണ് എ ഗ്രേഡ് നേടിയത്. തുടര്‍ന്ന് സി.ഡി.ശരിയാക്കി കളിക്കാന്‍ തയ്യാറായെങ്കിലും അധികൃതര്‍ നിഷേധിച്ചു. എന്നാല്‍ മോഹിനിയാട്ട നര്‍ത്തകിക്ക് 2 തവണ ചാന്‍സ് കൊടുക്കുകയും ചെയ്തു.സാങ്കേതികതകരാറില്ലെങ്കില്‍ ഒന്നാം സ്ഥാനത്തു വരുമെന്ന് ഗോപിക പറയുന്നു. വി.ഡി. ശശീന്ദ്രന്‍ നമ്പ്യരുടെയും ജ്യോല്‍സ്നയുടെയും മകളാണ് ഗോപിക. മാധ്യമങ്ങളുടെ ഇടപെടലാണ് തങ്ങള്‍ക്ക് എ ഗ്രേഡെങ്കിലും ലഭിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കലാമണ്ഡലം സത്യവ്രതന്റെ ശിഷ്യയാണ് ഗോപിക.

RELATED NEWS

Leave a Reply