ഹയർ സെക്കന്‍ഡറിയെ തകർക്കാൻ അനുവദിക്കില്ല : പി.കെ കുഞ്ഞാലിക്കുട്ടി എം. പി 

article
 
മലപ്പുറം : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രസക്തമായ ഹയർ സെക്കന്‍ഡറിയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും ഇടത് പക്ഷ സർക്കാർ പിൻമാറണമെന്ന്  പി. കെ കുഞ്ഞാലിക്കുട്ടി എം. പി പ്രസ്താവിച്ചു. 
സംസ്ഥാനത്തെ ഏഴ് Rdd  ഓഫീസുകളിലേക്ക്  കേരള ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയൻ  നടത്തിയ  ധർണ്ണ സമരങ്ങളുടെ  സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയർ സെക്കന്‍ഡറിയെ വളർത്തിയില്ലെങ്കിലും തളർത്തരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടും 2015 ൽ അനുവദിച്ച അധ്യാപക തസ്തികകൾ അംഗീകരിക്കുക, ഹയർ സെക്കന്‍ഡറി ആസ്ഥാന മന്ദിര നിർമ്മാണം റദ്ദ് ചെയ്ത നടപടി പിൻവലിക്കുക, ജൂനിയർ അധ്യാപകരെ സീനിയറാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുക, ഹയർ സെക്കന്‍ഡറി അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാകുന്ന ഹെഡ് മാസ്റ്റർ മാരുടെ പ്രിൻസിപ്പാൾ പ്രമോഷൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചുകൾ സംഘടിപ്പിച്ച ത്. യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണി കൃഷ്ണൻ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറല്‍സെക്രട്ടറി സി. എ. എൻ ശിബിലി സ്വാഗതവും മുൻ സംസ്ഥാന ജനറല്‍സെക്രട്ടറി കെ മുഹമ്മദ് ഇസ്മയിൽ പ്രഭാഷണവും നടത്തി. സംസ്ഥാന ട്രഷറർ സി. ടിപി ഉണ്ണിമൊയ്തീൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി കെ. ടി അഷ്റഫ്, കൃഷ്ണൻ നമ്പൂതിരി, മനോജ് ജോസ്, അബ്ദുൽ മുനീർ, എം. എ സലാം, ഷമീല. പി. എ,പി. എം. എ വഹാബ്,എൻ. കെ ഹഫ്സൽ റഹ്മാൻ, ഷർഹബീൽ സി. എച്ച്, അബ്ദുൽ സലീം,ബരീർ അസ്ലം, സിദ്ധീഖ് മൂന്നിയൂർ, അബ്ദുൽ ഹക്കീം, നാസർ. വി. കെ, മൊയതീൻ കുട്ടി, എം. പി ഇബ്രാഹിം, പച്ചായി മൊയതീൻ കുട്ടി, വി. പി അസീസ്, ലൈല. എൻ. കെ, എന്നിവർ സംസാരിച്ചു. ജാഫർ. എം നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ ഏഴ് Rdd ഓഫീസുകളിലേക്ക് നടന്ന ധര്‍ണ്ണ അധ്യാപക പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. 
കോഴിക്കോട് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയതു. സംസ്ഥാന പ്രസിഡണ്ട് നിസാർ ചേലേരി മുഖ്യ പ്രഭാഷണം നടത്തി.
കെ.ടി. അബ്ദുൽ ലത്തീഫ്, അൻവർ അടുക്കത്ത്, ഷമീം അഹമ്മദ്, പി.എ ജലീൽ, താജ്മൻസൂർ, കെ.സി.അബ്ദുസമദ്, കെ.കെ.അബുബക്കർ ,കെ.കെ ആലിക്കുട്ടി പ്രസംഗിച്ചു.
 
കണ്ണൂരിൽ അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വിളക്കോട്ടൂർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുറഹിമാൻ, പി കെ.ശിഹാബുദ്ധീൻ, പി.ഷമീർ, പി.നൗഷാദ്, കെ.ഇസ്മയിൽ, കരീംകോയിക്കൽ പ്രസംഗിച്ചു.
 
എറണാകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാസി, എ.അബൂബക്കർ , വി.സജിത , ടി.വി.സാദത്ത്, വി സജിത്, കെ.എം. ശിവരാമൻ പ്രസംഗിച്ചു.
 
     കോട്ടയത്ത് കെ.പി.സി.സി.സെക്രട്ടറി അഡ്വ.പി.എ.സലീം ഉദ്ഘാടനം ചെയ്തു.  പി.എ.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു സി ജമാൽ, വി. ഫൈസൽ,  അഡ്വ പി നൗഷാദ് പ്രസംഗിച്ചു.
 
ചെങ്ങന്നൂരിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.  കെ.എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. പി. എ. ഗഫൂർ,  കെ.കെ.മുഹമ്മദ് അശ്റഫ് , കെ.മുഹമ്മദ് ജാസിം, എൻ.കെ.അസീസ് ശിഹാബുദ്ധീൻ. സാബിർ സാഹിബ് പ്രസംഗിച്ചു.
 
തിരുവനന്തപുരത്ത് ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.  ടി.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. 
എം.എം.ഷാഫി, എ.കെ.അജീബ്,
യു.സാബു, സൈതാലി, പനവൂർ നിസാമുദ്ധീൻ
, സജിന പ്രസംഗിച്ചു.

RELATED NEWS

Leave a Reply