അന്‍വര്‍ റഷീദ്‌ സിനിമാ സംഘടനകളില്‍നിന്നും രാജിവയ്‌ക്കുന്നു

cinema

കൊച്ചി: മലയാള സിനിമാ സംഘടനകളായ ഫെഫ്‌ക്കയില്‍നിന്നും പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷനില്‍നിന്നും രാജിവയ്‌ക്കുമെന്ന്‌ സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ്‌. പൈറസിക്കെതിരെ സംഘാടകര്‍ മൗനം പാലിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ രാജി. അന്‍വര്‍ റഷീദ്‌ അവസാനം നിര്‍മിച്ചചിത്രം പ്രേമത്തിന്റെ സെന്‍സര്‍ പതിപ്പ്‌ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.ഫെഫ്‌ക ഉള്‍പ്പെടെയുള്ള ചലച്ചിത്ര സംഘടനകളെക്കൊണ്ട്‌ മലയാള സിനിമയ്‌ക്ക് യാതൊരു പ്രയോജനവുമില്ലെന്ന്‌ അന്‍വര്‍ റഷീദ്‌ പറഞ്ഞു. പ്രേമം സിനിമയുടെ വ്യാജ പതിപ്പ്‌ പ്രചരിക്കുന്നതിന്‌ എതിരെ സംഘടനകളെ സമീപിച്ചുവെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ല. സംഘടനകളുടെ പിന്തുണയില്ലാതെ സ്വയം സിനിമകള്‍ നിര്‍മ്മിക്കുമെന്നും അന്‍വര്‍ റഷീദ്‌ വ്യക്‌തമാക്കി.

RELATED NEWS

Leave a Reply