അര്‍ച്ചന കവിക്ക് വിവാഹം ; വരന്‍ അബീഷ് മാത്യു

cinema

കോട്ടയം: നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ഗായകന്‍ അബീഷ് മാത്യുവാണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം. ഇരുവരും ദില്ലിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അബീഷ് പിന്നീട് സിനിമയിലും കോമഡിഷോകളിലും എത്തുകയായിരുന്നു.ചില ബോളിവുഡ് ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്.പാലാ രാമപുരം സ്വദേശിയും ദില്ലിയിലെ മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജോസ് കവിയലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. നീലത്താമരയാണ് ആദ്യ സിനിമ. 14 മലയാള സിനിമയില്‍ അഭിനയിച്ച അര്‍ച്ചന തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

RELATED NEWS

Leave a Reply