ആര്യയും മോഡേണായി: ഫോട്ടോ ഷൂട്ട് വീഡിയോ

cinema

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തയായ ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. സിനിമാ പ്രമോഷന്‍ വെബ്‌സൈറ്റിലാണ് ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സരിത് സി. വര്‍മ്മയാണ് ഫോട്ടോ ഷൂട്ടിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേഷ് കണ്ണനാണ് മെയ്ക്കപ്പ്. ഹരി ആനന്ദാണ് ഫാഷന്‍ ഡിസൈനര്‍. തികച്ചും വ്യത്യസ്തമായ കോസ്റ്റിയൂമില്‍ മോഡേണ്‍ യുവതിയുടെ മേയ്‌ക്കോവറിലാണ് ആര്യ.നടന്‍ മുകേഷും രമേഷ് പിഷാരടിയും അവതാരകരായ ബഡായി ബംഗ്ലാവില്‍ പിഷാരടിയുടെ ഭാര്യയുടെ വേഷമാണ് ആര്യ കൈകാര്യം ചെയ്യുന്നത്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

RELATED NEWS

Leave a Reply