ഇന്ധിരാഗാന്ധിയാകാന്‍ കനത്ത പ്രതിഫലം: ചരിത്രമെഴുതാനൊരുങ്ങി വിദ്യാബാലന്‍

cinema

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച്‌ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്‌ ബോളിവുഡ്‌ നടി വിദ്യാബാലന്‍. എന്നാല്‍ ചരിത്രപരമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌ മാത്രമല്ല, സൂപ്പര്‍ സ്‌റ്റാറുകള്‍ക്ക്‌ സമമായി പ്രതിഫലം പറ്റികൂടിയാണ്‌ വിദ്യാബാലന്‍ ചരിത്രമെഴുതുന്നത്‌. ഇന്ധിരാഗാന്ധിയാകുന്നതിന്‌ താരം പറ്റുന്ന പ്രതിഫലം 15 മുതല്‍ 20 കോടിവരെയെന്ന്‌ ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നു.പ്രധാനമന്ത്രിയായതിന്‌ ശേഷമുള്ള ഇന്ധിരാ ഗാന്ധിയുടെ ജീവിത കഥയാകും ചിത്രത്തിന്റെ പ്രമേയം. 1975ലെ അടിയന്തിരാവസ്‌ഥയും ബ്ലൂ സ്‌റ്റാര്‍ ഓപ്പറേഷനും ഇന്ധിരാ വധവുമൊക്കെ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ആരൊക്കെയാവുമെന്ന്‌ ഇനിയും വ്യക്‌തമല്ല.മനീഷ്‌ ഗുപ്‌തയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ഷൂട്ടിങ്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഗാന്ധി കുടുംബത്തില്‍നിന്നും അനുമതി വാങ്ങേണ്ടതുണ്ട്‌. തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിച്ച്‌ ഗാന്ധി കുടുംബത്തില്‍നിന്ന്‌ അനുവാദം വാങ്ങുന്നതിനുള്ള ശ്രമം മനീഷ്‌ ഗുപ്‌ത ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.മുമ്പ്‌ സില്‍ക്ക്‌ സ്‌മിതയുടെ ജീവിതകഥ വെള്ളത്തിരയിലെത്തിച്ച്‌ വിദ്യാബാലന്‍ ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡേര്‍ട്ടി പിക്‌ച്ചര്‍ എന്ന ഈ ചിത്രത്തിലെ അഭിനയത്തിന്‌ വിദ്യ ദേശിയ അവാര്‍ഡും സ്വന്തമാക്കി. പാലക്കാട്ടുകാരിയായ വിദ്യ മലയാള ചിത്രമായ ഉറുമിയിലും അതിഥി താരമായി അഭിനയിച്ചിരുന്നു.

RELATED NEWS

Leave a Reply