ഉസ്‌കൂളും മാഷും കുട്ട്യോളും മികച്ച അദ്ധ്യാപകരേയും, കുട്ടികളേയും ഓര്‍ക്കാന്‍ ഒരവസരം

cinema

ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയായിരു ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപകദിനമായി ആഘോഷിക്കുന്ന സെപ്റ്റംബര്‍ 5 ന് അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കഥകളായി അവതരിപ്പിക്കുന്ന ‘ഉസ്‌കൂളും മാഷും കുട്ട്യോളും’എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു . ഈ രണ്ടു മണിക്കൂര്‍ ചിത്രം, പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള 12 ചിത്രങ്ങള്‍ അടങ്ങു ശ്രേണി ചിത്രമായാണ് നിര്‍മ്മിക്കപ്പെടുക. ഇന്‍സ്‌പെക്ടര്‍ വിക്രം, ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച എസ്.എല്‍.ആര്‍. സിനിമയും, നോളഡ്ജ് സെന്ററും ചേര്‍ന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. 2018 സെപ്റ്റംബര്‍ 5 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിക്കുന്നത്. അദ്ധ്യാപകര്‍ക്ക് കുട്ടികളേയും, കുട്ടികള്‍ക്ക് അദ്ധ്യാപകരേയും ഓര്‍ക്കാനുള്ള ഒരവസരമാണ് ഈ ചിത്രം. കഥകളും, അണിയറപ്രവര്‍ത്തകരേയും 2017 സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനത്തില്‍ പ്രഖ്യാപിക്കും. കുഞ്ഞുണ്ണി മാഷിനെ ഓര്‍മ്മിക്കുന്ന ആദ്യ ചിത്രമൊഴികെ 11 ചിത്രങ്ങളും കേരളത്തിലെ മികച്ച അദ്ധ്യാപകരെക്കുറിച്ചും, അദ്ധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട കുട്ടികളെക്കുറിച്ചുമുള്ള കഥകളായി അവതരിപ്പിക്കും. കഥകളും, സ്‌ക്രിപ്റ്റുകളും ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു . രചയിതാക്കളേയും, നവാഗതരായ സംവിധായകരേയും, ക്യാമറാമാന്‍മാരേയും, മറ്റ് സാങ്കേതിക പ്രവര്‍ത്തകരേയും, നിര്‍മ്മാതാക്കളേയും, അഭിനേതാക്കളേയും ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു . കഥകളും, ബയോഡേറ്റകളുംsay@sinulr.com, ask@slrkc.com എന്നീ വിലാസത്തില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക് 9847437774 എന്ന നമ്പരില്‍ ബന്ധപ്പെടുക. നമ്മേ നാമാക്കിയ അദ്ധ്യാപകരെ ഓര്‍ക്കാന്‍ അദ്ധ്യാപക ദിനത്തില്‍ ഒത്തുകൂടാം.

RELATED NEWS

Leave a Reply