ഐഷിന്‌ ബോഡിഗാര്‍ഡായി 20 പേര്‍

cinema

ബോളീവുഡില്‍ ആരൊക്കെ വന്നാലും താര സുന്ദരിയുടെ സിംഹാസനം ഐശ്വര്യ റായിയുടെ കാല്‍ ചുവട്ടില്‍ തന്നെയാണ്‌. നാല്‌ വര്‍ഷമായി ക്യാമറയ്‌ക്ക് മുന്നില്‍ വന്നിട്ടില്ലെങ്കിലും താരത്തെ ഒരു നോക്ക്‌ കാണാന്‍ തിരക്കിടുന്ന ആരാധകരുടെ എണ്ണം കൂടിയിട്ടേയുള്ളു. അതുകൊണ്ടാവാം ഐഷിന്റെ സംരക്ഷണത്തിനായി 20 ബോഡിഗാര്‍ഡാണുള്ളത്‌.ജസ്‌ബ എന്ന തന്റെ തിരിച്ചു വരവു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക്‌ ഇറങ്ങുമ്പോഴാണ്‌ ഈ സുന്ദരിയെ 20 ബോഡിഗാര്‍ഡുമാര്‍ ഒരുക്കുന്ന സുരക്ഷയില്‍ കാക്കുക. സഞ്‌ജയ്‌ ഗുപ്‌ത സംവിധാനം ചെയ്യുന്ന ജസ്‌ബയുടെ ഷൂട്ടിങ്‌ പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനോടനുബന്ധിച്ചു മുംബൈയിലെ നൈറ്റ്‌ ക്ലബില്‍ നടന്ന പാര്‍ട്ടിയാണ്‌ സുരക്ഷകൂട്ടാന്‍ കാരണമായത്‌.മുന്‍ലോകസുന്ദരി എത്തുമെന്ന വിവരം അറിഞ്ഞതോട ക്ലബ്ബിന്‌ പുറത്ത്‌ ആരാധകര്‍ തടിച്ച്‌ കൂടി. സ്വന്തമായി രണ്ടു ബോഡി ഗാര്‍ഡുകളും ക്ലബിന്റെ ഗാര്‍ഡുകളും ഉണ്ടായിട്ടും നടിയെ പുറത്തു കടത്താന്‍ ഇവര്‍ക്ക്‌ വളരെ പാടുപെടേണ്ടി വന്നു. ഇനി നഗരത്തിലേക്കിറങ്ങിയുള്ള പ്രമോഷന്‍ പരിപാടികളാണ്‌ നടക്കാനുള്ളത്‌. 15 മുതല്‍ 20 വരെയുള്ളവരുടെ സുരക്ഷാ വലയം തീര്‍ക്കുമെന്നാണ്‌ സൂചന.

RELATED NEWS

Leave a Reply