കനി – കൃഷിയും പ്രണയവും പിന്നെ കുടുംബകാര്യവും

cinema

ലോകത്ത് ആദ്യമായി പോലീസ് സേനയ്ക്കുവേണ്ടി നിര്‍മ്മിച്ച ‘ഡയല്‍ 1091’ എന്ന ചിത്രം സംവിധാനം ചെയ്ത സാന്റോ തട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കനി’ ബ്ലാക്ക്‌ലെന്‍സ് ഫിലിംസിനുവേണ്ടി ഫിറോസ്, മുസ്തഫ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘കനി’യുടെ ചിത്രീകരണം തൃശൂരില്‍ പൂര്‍ത്തിയായി.

Displaying anvar,jayasrie.JPG

മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ ഹരിത കേരള മിഷന്റെ ഒരു പ്രൊജക്റ്റ് കൂടിയാണ് ‘കനി’. കുട്ടികളിലും, മുതിര്‍ന്നവരിലും, കൃഷിയെക്കുറിച്ചുള്ള ചിന്തവളര്‍ത്തുന്ന ഒരു ചിത്രമാണ് ‘കനി’. അതുകൊണ്ടു തന്നെ ലോകത്ത് ആദ്യമായി ഒരു സ്‌കൂള്‍ സിനിമ നിര്‍മ്മാണവുമായി സഹകരിച്ചു. വലപ്പാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളാണ് ‘കനി’ എന്ന ചിത്രവുമായി സഹകരിച്ചത്.
പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന സാന്റോ തട്ടില്‍ നിരവധി ടെലിഫിലിം, ആല്‍ബ്ബങ്ങള്‍ സംവിധാനം ചെയ്ത ശേഷമാണ് സിനിമാ സംവിധായകനായി മാറിയത്. എല്ലാ ചിത്രങ്ങളിലും നല്ല സന്ദേശങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്താറുണ്ട്. കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന സന്ദേശമാണ് ‘കനി’ യില്‍ ഉള്‍പ്പെടുത്തിയത്.

 

Displaying YS7A8000.jpg
കുട്ടനും (അന്‍വര്‍), കനിയും (ജയശ്രീ) കളിക്കൂട്ടുകാരായിരുന്നു . കുട്ടന്‍ വളര്‍ന്നപ്പോള്‍ അച്ഛന്റെ കൂടെ ഗള്‍ഫില്‍ താമസം തുടങ്ങി. തിരിച്ച് കുട്ടന്‍ ഒരിക്കല്‍ നാട്ടിലെത്തി, അപ്പോഴേക്കും എല്ലാ ദുഃശീലങ്ങളും അവന്‍ പഠിച്ചിരുന്നു . കളിക്കൂട്ടുകാരി ജയശ്രീയെ കാണാനാണ് ആദ്യം ഓടിയെത്തിയത്. പക്ഷേ, അവള്‍ ഒഴിഞ്ഞുമാറി. കുട്ടന്റെ സ്വഭാവത്തിലെ മാറ്റം അവള്‍ക്ക് പിടിച്ചില്ല. ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന കനി നല്ല ചിട്ടയോടെയാണ് ജീവിക്കുന്നത്.
കുട്ടന്റെ പുതിയ സുഹൃത്തുക്കള്‍ അവന്റെ അച്ഛന്റെ സുഹൃത്തുക്കളായ മിലിട്ടറി അങ്കിള്‍ (ശിവജി ഗുരുവായൂര്‍), ശശി എന്നിവരാണ്. കള്ളുകുടിയും, വായില്‍ നോട്ടവുമായി നടക്കുന്ന ഇവരുടെ നേതാവാണിപ്പോള്‍ കുട്ടന്‍. അങ്കിള്‍മാര്‍ക്കറിയാത്ത പുതിയ വായില്‍ നോട്ട അടവുകള്‍ കുട്ടന്‍ ഇവര്‍ക്ക് പഠിപ്പിച്ചു കൊടുക്കും. അതുകൊണ്ട് രണ്ട് അങ്കിള്‍മാരും ഇവനെ വിടാതെ പിന്തുടര്‍ന്നു . ഇവരില്‍ നിന്ന് ഒളിച്ചോടി ഇടയ്ക്ക് കുട്ടന്‍ കനിയെ കാണാനെത്തും. ഒടുവില്‍ കനി ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കുറച്ച് പയര്‍ വിത്ത് കുട്ടന്റെ കയ്യില്‍ കൊടുത്തിട്ട് , ഈ പയര്‍ വിത്ത് പാകി കിളിര്‍പ്പിച്ച് വളര്‍ത്തി, അതില്‍ നിന്നും കുറച്ച് പയര്‍ പറിച്ച് തന്നാല്‍, കുട്ടനെ താന്‍ പ്രണയിക്കാമെന്ന് അവള്‍ പറഞ്ഞു. കുട്ടന്‍ രണ്ടു കയ്യും നീട്ടി പയര്‍ വിത്ത് വാങ്ങി. അന്ന് തന്നെ പയര്‍ വിത്ത് പാകുകയും ചെയ്തു. പയര്‍ വളര്‍ന്നു വന്നു . തങ്ങളുടെ പ്രണയവല്ലരി പൂത്ത് തളിര്‍ക്കുന്ന നാളുകള്‍ എണ്ണി അവനും, അവളും കാത്തിരുന്നു . അടുത്ത ദിവസം രണ്ടു പേരെയും ദുഃഖിതരാക്കിയ ആ വാര്‍ത്ത വന്നു . സ്‌കൂളിലെ കുട്ടികള്‍ പയര്‍ ചെടികള്‍ വേരോടെ പിഴുതെറിഞ്ഞിരിക്കുന്നു . കുട്ടനും, കനിയും തകര്‍ന്നു പോയി.

Displaying YS7A8810.JPG

 

ഒടുവില്‍ കനി കുട്ടനെ ആശ്വസിപ്പിച്ചു. വീണ്ടും കുറച്ചു പയര്‍ വിത്തുകള്‍ അവള്‍ അവന് കൊടുത്തു. അതും സ്‌നേഹത്തോടെ കൈപ്പറ്റിയ കുട്ടന്‍ അന്ന് തന്നെ വിത്ത് പാകി. പിന്നെ പയര്‍ പറിക്കാനുള്ള കാത്തിരിപ്പ്: നല്ലൊരു കര്‍ഷകനാകാനുള്ള ക്ഷമ ഇതിനകം അവന്‍ നേടിയിരുന്നു . അതുപോലെ സ്‌നേഹിക്കാനുള്ള നല്ലൊരു മനസ്സും അവനുണ്ടായി.
സലാല മൊബൈല്‍, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ ആണ് കുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബ്ലാക്‌ലെന്‍സ് ഫിലിംസിനുവേണ്ടി ഫിറോസ്, മുസ്തഫ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘കനി’ സാന്റോ തട്ടില്‍ സംവിധാനം ചെയ്യുന്നു . കഥ, തിരക്കഥ – സ്റ്റാന്‍ലി, ക്യാമറ – ബാബു, ക്രിയേറ്റീവ് ഐ, ഗാനങ്ങള്‍ – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗീതം – ബിഷോയ്, ആലാപനം – ഫ്രാങ്കോ, എഡിറ്റര്‍ – റിസ്സാല്‍ ജെയ്‌നി, പ്രൊഡക്ഷന്‍ കട്രോളര്‍ – ചെന്താമരാക്ഷന്‍, കല – റഷീദ് പിഷു, മേക്കപ്പ് – സുധാകരന്‍, കോസ്റ്റ്യൂമര്‍ – നാഗരാജ്, സ്റ്റില്‍ – ടോബിന്‍, പി.ആര്‍.ഒ. – അയ്മനം സാജന്‍.
അന്‍വര്‍, ജയശ്രീ, ശിവജി ഗുരുവായൂര്‍, വിനീത്, വനിത, ശോഭാ സിംഗ്, സൈനന്‍ എന്നിവര്‍ അഭിനയിക്കുന്നു .

Displaying YS7A7601.jpg

 

RELATED NEWS

Leave a Reply