ചരിത്ര പുരുഷനായി മെഗാസ്റ്റാർ എത്തുന്നു

cinema

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്നു. ഓഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മിച്ച് തിയറ്ററുകളിലെത്തിക്കും.

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു.
1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. സാമൂതിരിയായി പ്രിഥ്വിരാജും ചിത്രത്തിലുണ്ടാകുമെന്ന് സൂചനയുണ്ട്.

RELATED NEWS

Leave a Reply