ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

cinema

ചലച്ചിത്രോത്സവങ്ങള്‍ക്ക് നവഭാവം പകര്‍ന്ന് ആലിഫ് – 2015 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. സംവിധായകന്‍ ശ്യാം ബെനഗല്‍ ആലിഫ് 2015ന്റെയും ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഇറാനിയന്‍ ചലച്ചിത്രമായ “ടാക്സി’ യായിരുന്നു ഉദ്ഘാടനചിത്രം. സെന്റര്‍ സ്ക്വയര്‍ മാളിലെ സിനി പോളിസിലെ ആറ് സ്ക്രീനുകളില്‍ വിവിധ ഭാഷകളില്‍നിന്നുള്ള സിനിമകളുടെ പ്രദര്‍ശനത്തോടൊപ്പം ഹോട്ടല്‍ ലെ മെറഡിയനില്‍ ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. സോഹന്‍ റോയി, ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, കമല്‍, ഡോ. ബിജു, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മത്സരവിഭാഗത്തില്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള “കഥാകാര്‍’ആദ്യചിത്രമായി. ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച “ജനറല്‍ ലൂന’ പ്രേക്ഷകരുടെ കൈയടി നേടി. പേരറിയാത്തവര്‍, ഇയ്യോബിന്റെ പുസ്തകം, മണ്‍റോതുരുത്ത്, ഒറ്റാല്‍, ഇറാനിയന്‍ ചലച്ചിത്രമായ ടാബോ, സ്ലോവ്യകയില്‍നിന്നുള്ള ഓള്‍ മൈ ചില്‍ഡ്രന്‍ തുടങ്ങി സമാന്തര, മുഖ്യധാരാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫെഫ്കയുടെ സഹകരണത്തോടെ കൊച്ചി ഓള്‍ ലൈറ്റ് ഫിലിം സൊസൈറ്റി ആണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വിവിധ ഭാഷകളില്‍നിന്നുള്ള 131 സിനിമകള്‍ അഞ്ചുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരാണ് ജൂറി അംഗങ്ങള്‍.മേളയുടെ രണ്ടാംദിനമായ തിങ്കളാഴ്ച മലയാള ചലച്ചിത്രങ്ങളായ “മൈ ലൈഫ് പാര്‍ട്ണര്‍’, “ഒരാള്‍പ്പൊക്കം’, “ജലം’ എന്നിവയുള്‍പ്പെടെ 39 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 

RELATED NEWS

Leave a Reply