ജയറാമിന്റെ ആഗ്രഹം പൂവണിയുന്നു ;ദീപന്റെ സത്യ റിലീസിനൊരുങ്ങുന്നു

cinema

 

ജയറാമിന്റെ വലിയൊരു മോഹമായിരുന്നു ദീപന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ ഫിലിം ചെയ്യണമെന്നത് .ദീപനോട് ആദ്യം ഈ കാര്യം പറഞ്ഞതും ജയറാം തന്നെ .ദീപന് ജയറാമിനെനായകനാക്കി ആക്ഷൻ ഫിലിം ചെയ്യാൻ സന്തോഷം തന്നെയായിരുന്നു .അന്നുമുതൽ ദീപൻ അതിനു വേണ്ടി മാനസിക തയാറെടുപ്പ് നടത്തി .ആക്ഷൻ ഫിലിം നന്നായി എഴുതിപൊലിപ്പിക്കുന്ന എ കെ സാജനെ തിരക്കഥ ഏൽപ്പിച്ചു .ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി വ്യത്യസ്തമായൊരു കഥയാണ് സാജൻ തയാറാക്കിയത് .’ദീപൻ എഴുതുന്ന സമയത്ത് കൂടെ തന്നെ ഉണ്ടായിരുന്നു .ദീപന് പൂർണ്ണ തൃപ്തി നൽകുന്ന രീതിയിലാണ് എഴുതിയത് .ചിത്രീകരണ സമയത്ത് ദീപന്റെ താല്പര്യപ്രകാരം മുഴുവൻ സമയത്തും ഞൻ കൂടെ ഉണ്ടായിരുന്നു .എ കെ സാജൻ പറയുന്നു .സത്യ എന്ന ദീപൻ ആക്ഷൻ ചിത്രം റിലീസിന് ഒരുങ്ങുന്ന വേളയിൽ ദീപന്റെ അഭാവം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് സാജനെയും ജയറാമിന്റെയും തന്നെയാണ് .പുതിയ മുഖത്തിലൂടെ ശ്രെദ്ധേയനായ ദീപന്റെ ഏറ്റവും നല്ല ഫിലിം സത്യ തന്നെയായിരിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത് .

RELATED NEWS

Leave a Reply