‘ജാക്ക് ഫ്രൂട്ട് ‘ ചെറുപ്പക്കാരുടെ മധുരമുള്ള കഥ – പൂജ കഴിഞ്ഞു

cinema

അനീസ്യ എന്ന ഹിറ്റ് ചിത്രത്തിനുശേഷം, അര്‍ജ്ജുന്‍ ബിനു രചനയും സംവിധാനവും ചെയ്യുന്ന ‘ജാക്ക് ഫ്രൂട്ട് ‘ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്നു . മന്ത്രി എം. എം. മണി ഭദ്രദീപം തെളിയിച്ചു. ചിത്രത്തിന്റെ ഓഡിയൊ റിലീസ് ഡെ. സ്പീക്കര്‍ വി. ശശി നിര്‍വ്വഹിച്ചു. സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിറം ഫിലിംസിനുവേണ്ടി ജെയിംസ് പാലപ്പുറം, പ്രേം ഷാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കും. രചന, സംവിധാനം – അര്‍ജ്ജുന്‍ ബിനു, ഡി.ഒ.പി. – പ്രിയന്‍, ഗാനങ്ങള്‍ – അര്‍ജ്ജുന്‍ ബിനു, സാബു, ശ്രീകുമാര്‍, നീതു മോഹന്‍ദാസ്, സംഗീതം -പാര്‍ത്ഥസാരഥി, കെ. ജി. രാധാകൃഷ്ണന്‍, സാബു, ആലാപനം – ഷംഷാദ്, മനോജ്, ശ്രീരഞ്ചിനി, ഭാഗ്യലക്ഷ്മി, ഫിനാന്‍സ് കട്രോളര്‍ – ക്യാറ്റ് ഐസ് ക്രിയേഷന്‍സ്, സംഭാഷണം – സുഭാഷ് പണിക്കര്‍, എഡിറ്റിംഗ് – ലിജോ പോള്‍, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍, സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍ – രമേഷ്, മേക്കപ്പ് – പ്രദീപ് തിരൂര്‍, കല – മോഹന്‍, കോസ്റ്റ്യൂമര്‍ – ചന്ദ്രന്‍ ചെറുവണ്ണൂര്‍, പ്രകാശ്, കൊറിയോഗ്രാഫി – കുമാര്‍ ശാന്തി, ശിവ, കോ-ഓര്‍ഡിനേറ്റര്‍ – സുധീര്‍ ശിവ, ശ്യാം, അസി. ഡയറക്ടര്‍ – നിജി, വിജീഷ് നാരായണന്‍, വൈശാഖ്, ശ്യാം, രാഹുല്‍, പ്രൊഡക്ഷന്‍ മാനേജര്‍ – സുധീഷ്, സ്റ്റില്‍ – സുനില്‍ വര്‍ണം, പി. ആര്‍. ഒ. – അയ്മനം സാജന്‍.
സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അന്‍വര്‍ ഷെറീഫ്, നന്ദന്‍ ഉണ്ണി, കോട്ടയം റഷീദ്, റ്റി. എസ്. രാജു, അഖില്‍ പ്രഭാകര്‍, സാജു കൊടിയന്‍, രതീഷ് രാജ്, സതീഷ് വെട്ടിക്കവല, അഭിലാഷ്, നീഹാല്‍, കനകലത, ശ്രീക്കുട്ടി , ദിലീപന്‍, ഗോപിക നായര്‍, മങ്കാ മഹേഷ് എന്നിവര്‍ അഭിനയിക്കുന്നു .
വ്യത്യസ്ത സ്വഭാവങ്ങളുള്ള നാലു ചെറുപ്പക്കാരുടെ കൗതുകം നിറഞ്ഞ ജീവിത കഥ പറയുകയാണ് ജാക്ക് ഫ്രൂട്ട് .

RELATED NEWS

Leave a Reply