ദേവയാനി വീണ്ടും മലയാളത്തില്‍ നായികയാകുന്നു

cinema

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ തമിഴ് നടി ദേവയാനി വീണ്ടും മലയാള ചിത്രത്തില്‍ നായികയാകുന്നു. ദി വാറന്റ് തുടങ്ങി അനേകം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂള്‍ എന്ന ചിത്രത്തിലുടെയാണ്, ദേവയാനി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പുഷ്പ എന്റെര്‍ടൈന്‍മെന്റിനുവേണ്ടി ഷിഷു കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നവമ്പര്‍ 23-ന് തിരുവനന്തപുരത്ത് ആരംഭിക്കും. രചന: പദ്മകുമാര്‍ കെ. എസ്., ക്യാമറ- ഉദയന്‍ അമ്പാടി, ഗാനങ്ങള്‍ – ചുനക്കര രാമന്‍കുട്ടി, സംഗീതം – സിക്കന്ദര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – ശെല്‍വന്‍ തമലം, മധു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഷാജഹാന്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – രാജീവ് കുടപ്പനക്കുന്ന്, മേക്കപ്പ് – ബിജു ബാലരാമപുരം, വസ്ത്രാലങ്കാരം – റാണാപ്രതാപ്, അസോസിയേറ്റ് ഡയറക്ടര്‍ – സുഭാഷ്, സലാം, അസ്സിസ്റ്റന്റ് ഡയറക്ടര്‍ – ജോയി, മൂകേഷ്, സ്റ്റില്‍ – അജി മസ്കറ്റ്, പി ആര്‍ ഒ. – അയ്മനം സാജന്‍. ദേവയാനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍, കലാഭവന്‍മണി, സമുദ്രക്കനി, മധു, കൊച്ചുപ്രേമന്‍, അരുണ്‍ ശെല്‍വന്‍, മധു എയര്‍പോര്‍ട്ട്, ശരണ്യ എന്നിവരും അഭിനയിക്കുന്നുണ്ട്. സാമൂഹ്യ വിഷയങ്ങള്‍ സത്യസന്ധമായി അനാവരണം ചെയ്യുന്ന ചിത്രത്തില്‍, മഹാലക്ഷ്മി ടീച്ചര്‍ എന്ന കേന്ദ്ര കഥപാത്രത്തെയാണ് ദേവയാനി അവതരിപ്പിക്കുക.

 

RELATED NEWS

Leave a Reply