ഫഹദിനൊപ്പം നസ്രിയ തിരിച്ചു വരുന്നു

cinema
വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയ വീണ്ടും അഭിനയ രംഗത്തെത്തുന്നു. ഭർത്താവ് ഫഹദ് ഫാസിലിന്റെ നായികയായാണ്  നസ്രിയയുടെ തിരിച്ചുവരവ്. യഥാർത്ഥ ജീവിതത്തിലെ ഈ സൂപ്പർ ജോഡികളെ വീണ്ടും സിനിമയിൽ ഒന്നിപ്പിക്കുന്നത് സൂപ്പർ സംവിധായകൻ അൻവർ റഷീദാണ്.ഫഹദിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന പ്രോജക്ടാണ് അൻവർ ആദ്യം പ്ലാൻ ചെയ്തത്. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥയിൽ പൂർണതൃപ്തി പോരാഞ്ഞാണ് ആ പ്രോജക്ട് ഉപേക്ഷിച്ചത്.
ഇപ്പോൾ ആഷിക് അബു നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.

ഇക് ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ നവാഗതനായ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം, സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എന്നിവയിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. സിദ്ദിഖ് ചിത്രത്തിന് മുൻപ് അൻവർ റഷീദ് ചിത്രം തുടങ്ങാനും ആലോചനയുണ്ട്. ഫഹദിനൊപ്പം നിൽക്കുന്ന വേഷമാണ് ചിത്രത്തിൽ നസ്രിയക്കത്രെ.

നസ്രിയ  ഇനിയും അഭിനയിക്കുമെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ഫഹദ് വെളിപ്പെടുത്തിയിരുന്നു. ഫഹദിന്റെ നായികയായി തന്നെ നസ്രിയ തിരിച്ചുവരുന്നത് ഇരുവരുടെയും ആരാധകർക്ക് ആഹ്ലാദം പകരുന്ന വാർത്തയാണ്.

RELATED NEWS

Leave a Reply