ഫെസ്റ്റ് മൂവിഹൗസ് ഉദ്ഘാടനം നടന്നു . ആദ്യചിത്രം ‘അവളുടെ മകള്‍’

cinema

അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഫെസ്റ്റ് മൂവി ഹൗസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം അടൂര്‍ എം.എല്‍.എ.ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫോക്കസ് ഐ സതേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹോദര സ്ഥാപനമായ ഫെസ്റ്റ് മൂവീ ഹൗസ്, അടൂര്‍ റവന്യൂ ടവറിലെ ഫസ്റ്റ് ഫ്‌ളോറിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ സംവിധായകന്‍ അടൂര്‍ മധു സംവിധാനം ചെയ്യുന്ന ‘അവളുടെ മകള്‍’എന്ന ചിത്രമാണ് ആദ്യമായി ഫെസ്റ്റ് മൂവി ഹൗസ് നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യു ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സാങ്കേതിക പ്രവര്‍ത്തകരെയും, നടീനടന്മാരെയും തീരുമാനിച്ചുവരുന്നു . ‘അവളുടെ മകള്‍’ എന്ന ചിത്രത്തിനുശേഷം, നിരവധി ടി.വി.പരമ്പരകളും, സിനിമകളും നിര്‍മ്മിക്കാന്‍ ഫെസ്റ്റ് മൂവി ഹൗസിന് പദ്ധതികളുണ്ട്. സിനിമാ, സീരിയല്‍ രംഗത്തുനിും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലവഴിക്കാനാണ് ഫോക്കസ് ഐ സതേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലക്ഷ്യം.

RELATED NEWS

Leave a Reply