മുക്‌ത വിവാഹിതയാകുന്നു; വരന്‍ റിമിയുടെ സഹോദരന്‍

cinema

യുവനടി മുക്‌ത വിവാഹിതയാകുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്‌ മുക്‌തയുടെ വരന്‍. നീണ്ട നാളത്തെ പ്രണയത്തിന്‌ ശേഷമാണ്‌ മുക്‌ത റിങ്കുവിന്റെ ജീവിതസഖിയാകുന്നത്‌. ഈ മാസം 30ന്‌ ഇടപ്പള്ളി പള്ളിയില്‍ വച്ചാണ്‌ വിവാഹം. വിവാഹ നിശ്‌ചയം 23ന്‌ കൊച്ചിയില്‍ നടക്കും.മുക്‌ത എല്‍സ ജോര്‍ജ്‌ എന്ന മുക്‌ത 2005ല്‍ പുറത്തിറങ്ങിയ അച്‌ഛനുറങ്ങാത്ത വീട്‌, ഒറ്റനാണയം എന്നീ ചിത്രങ്ങളിലൂടെയാണ്‌ സിനിമ രംഗത്ത്‌ എത്തുന്നത്‌. ടെലിവിഷന്‍ സീരിയലുകളില്‍ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്‌.അച്‌ഛനുറങ്ങാത്ത വീട്‌ എന്ന ചിത്രത്തിലെ പ്രകടനം മുക്‌തയ്‌ക്ക് തമിഴിലേക്കും തെലുങ്കിലേക്കും വഴിതുറന്നു. താമരഭരിണി എന്ന ചിത്രമാണ്‌ തമിഴില്‍ മുക്‌തയുടെ ആദ്യ ചിത്രം. നര്‍ത്തകി, സ്‌റ്റേജ്‌ ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും മുക്‌ത ശ്രദ്ധേയയാണ്‌.

RELATED NEWS

Leave a Reply