മൊയ്തീനാവുന്നത് ധനുഷല്ല : ആര്‍.എസ്.വിമല്‍

cinema

തീയേറ്ററുകളില്‍ തകര്‍ത്തോടുന്ന എന്ന് നിന്റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മൊയ്തീനായി ധനുഷ് എത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ്.വിമല്‍. ചിത്രത്തെ കാസ്റ്റിംഗ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ചൊന്നും താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, ധനുഷുമായോ മറ്റേന്തെങ്കിലും താരവുമായോ ഇതിനായി ബന്ധപ്പെട്ടിട്ടില്ലെന്നും വിമല്‍ വ്യക്തമാക്കി. തീര്‍ത്തും അവാസ്തവമായ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടുന്നത് ആരാണെന്ന് എനിക്കറിയില്ല എന്ന് നിന്റെ മൊയ്തീന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ പോയി മടങ്ങിയെത്തിയ വിമല്‍ പറഞ്ഞു. മൊയ്തീന്റെ തമിഴ് പരിഭാഷയ്ക്ക് മുന്‍പേ മലയാളത്തില്‍ മറ്റൊരു ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും വിമല്‍ സൂചിപ്പിച്ചു.

 

RELATED NEWS

Leave a Reply