വെള്ളക്കുതിര പൂജയും, റിക്കാര്‍ഡിംഗും കഴിഞ്ഞു

cinema

ഒരു സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന ‘വെള്ളക്കുതിര’ എന്ന ചിത്രത്തിന്റെ പുജയും റിക്കാര്‍ഡിംഗും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു . കെ.സി.ജി. പ്രൊഡക്ഷന്‍സിനുവേണ്ടി നൈനാന്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം അനീഷ് തങ്കച്ചന്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു . വെങ്കിടേശ്വര ഹോട്ടലില്‍ നടന്ന പൂജയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഥ – ബിനു സ്റ്റീഫന്‍, ക്യാമറ – ജോഷ്വാ റോണാള്‍ഡ്, ഗാനങ്ങള്‍ – പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി , ഉഷാ മേനോന്‍, ജയദേവന്‍, നിര്‍മ്മല സുരേഷ്, സംഗീതം – ജി.കെ. ഹാരീഷ് മണി, ആലാപനം – എസ്. പി. ബാലസുബ്രഹ്മണ്യം, വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ലേഖ അജയ്, അന്‍വര്‍, കല – അജയന്‍ മുഖത്തല, മേക്കപ്പ് – ലാല്‍ കരമന, പ്രൊഡക്ഷന്‍ കട്രോളര്‍ – ലെനിന്‍ അനിരുദ്ധന്‍, പി. ആര്‍. ഒ. – അയ്മനം സാജന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഉടന്‍ ആരംഭിക്കും.
സ്വതന്ത്രമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പെകുട്ടിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ‘വെള്ളക്കുതിര’ പറയുന്നത്.

RELATED NEWS

Leave a Reply