സഖാവിന്റെ പ്രിയസഖി എന്ന സിനിമ പൊട്ടിയത് വിതരണക്കാരന്റെ ആസൂത്രിത നീക്കം

cinema

തിരക്കഥ കൃത്ത് സിദ്ദീഖ് താമരശ്ശേരി സംവിധാനം ചെയ്ത സഖാവിന്റെ പ്രിയ സഖി എന്ന സിനിമ പരാജയപ്പെട്ടത് വിതരണക്കാരൻ കരാർ ലംഘിച്ചു പ്രവർത്തിച്ചത് കൊണ്ടാണെന്നു നിർമ്മാതാവും സംവിധായകനും പറഞ്ഞു .വിതരണക്കാരായ ഗിരീഷ് പിക്ചേഴ്സ് 85 തീയ്യറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പരസ്യം ചെയ്‌തെങ്കിലും ചുരുങ്ങിയ തിയ്യേറ്ററിൽ പടം കളിച്ചുള്ളൂ .ആദ്യ ദിവസം ചിത്രം കാണാൻ മുഖ്യമന്ത്രിയും എത്തിയിരുന്നു .കോടിക്കണക്കിനു രൂപ മുടക്കിയ സിനിമയുടെ പോസ്റ്റർ പോലും എവിടെയും കണ്ടതുമില്ല .വിതരണക്കാരനെതിരെ കോടതിയിലും ,മുഖ്യമന്ത്രിക്കും പരാതി സമർപ്പിക്കുമെന്നും സംവിധായകൻ കോഴിക്കോട്ടു പറഞ്ഞു .എന്നാൽ ചിത്രത്തിന്റെ ഉള്ളടക്കവും ,സംവിധാന പിഴവുകളുമാണ് ചിത്രം പരാജയപ്പെടാൻ കാരണമായതെന്ന് നിരീക്ഷകർ പറഞ്ഞു .

RELATED NEWS

Leave a Reply