സയാ’ സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തില്‍

cinema

പ്രമുഖ നടി സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സയാ’. ഹൊറൈസ മൂവീസ് കേരളത്തില്‍ അവതരിപ്പിക്കുന്ന ‘സയാ’ ഉടന്‍ തിയേറ്ററിലെത്തും. വി. എന്‍. പളനിവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴില്‍ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.
ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് സോണിയ അഗര്‍വാള്‍ അഭിനയിക്കുന്നത്. ഒരു ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കു ഗ്രാമം. അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരും, കൂടെ ഗജപോക്രികളും. പാവങ്ങള്‍ ഇവരുടെ പീഡനങ്ങള്‍ക്ക് എന്നും ഇരയായിക്കൊണ്ടിരുന്നു . വനിത പോലീസ് ഓഫീസര്‍ ഇവിടുത്തെ സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്തത് വലിയ വാര്‍ത്തയായിരുന്നു . പലരും കളിയാക്കി സംസാരിച്ചു. എന്നാല്‍ സ്ത്രീകള്‍ പോലീസ് ഓഫീസറിന് ഒപ്പമായിരുന്നു . അവര്‍ ഓഫീസറെ വഴ്ത്തി സംസാരിച്ചു. നാട്ടിലെ ഗജപോക്രികള്‍ക്ക് അവര്‍ മൂക്കുകയറിടുമെന്ന് അവര്‍ പറഞ്ഞു. ഇതെല്ലാം വലിയ വാര്‍ത്തയായതോടെ, ചിലര്‍ ഓഫീസറെ പ്രകോപിപ്പിക്കാനും തയ്യാറായി. അതോടെ, ഓഫീസര്‍ തന്റെ തനിരൂപം പുറത്തെടുത്തു. ഒരു രാക്ഷസിയായി അവര്‍ മാറുകയായിരുന്നു .
ആക്ഷനും, ഹോററിനും പ്രാധാന്യം കൊടുത്ത് നിര്‍മ്മിച്ച ‘സയാ’ ഹൊറൈസ മൂവീസ് അവതരിപ്പിക്കുന്നു . സംവിധാനം – വി.എസ്. പളനിവേല്‍, സംഗീതം – ജോ പീറ്റര്‍, വിതരണം – ഹൊറൈസ റിലീസ്, പി.ആര്‍.ഒ. – അയ്മനം സാജന്‍.
സോണിയ അഗര്‍വാള്‍, കാരാട്ടെ രാജ, ജി. മഹീന്ദ്ര, സുന്ദര്‍ രാജന്‍, ഗായത്രി എന്നിവര്‍ അഭിനയിക്കുന്നു .

RELATED NEWS

Leave a Reply