സായ് പല്ലവി – ദുല്‍ഖര്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

cinema

പ്രേമം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച സായ് പല്ലവിയും ദുല്‍ഖര്‍ സല്‍മാനും നായികാ നായകന്‍ മാരായി അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സമീര്‍ താഹിര്‍ സംവിധായകനും നിര്‍മ്മാതാവുമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതായി കാട്ടി നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിലഭിനയിക്കാനായി മെഡിസിന്‍ പഠനത്തിന് ഒരു മാസത്തെ അവധി നല്‍കി ജോര്‍ജിയയില്‍ നിന്ന് നവംബറില്‍ കേരളത്തിലെത്തുമെന്ന് സായ് പല്ലവി പറഞ്ഞിരുന്നു. പ്രേമത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം സായ് പല്ലവി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സമീര്‍ താഹിന്റെ സംവിധാനത്തില്‍ തീയറ്ററുകളിലെത്തുക. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും താഹിറും ഒന്നിക്കുന്ന ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. രാജേഷിന്റെയും  ഗിരീഷ് ഗംഗയുടെയും തിരക്കഥയില്‍ ഷൈജു കലേദും ആഷിക്കും ഉമ്മനുമാണ് ചിത്രത്തിലെ മറ്റ് നിര്‍മ്മാതാക്കള്‍.

 

RELATED NEWS

Leave a Reply